ആപ്പ്ജില്ല

തമിഴ്‌നാട് തീരത്ത് വന്‍ ലഹരിവേട്ട; കറാച്ചിയില്‍ നിന്നുള്ള ലഹരി മരുന്നുകളും ആയുധങ്ങളും പിടികൂടി

പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് മയക്കുമരുന്നുമായി പോയ ഷെനായ ദുവ എന്ന ശ്രീലങ്കന്‍ ബോട്ടിനെയാണ് കോസ്റ്റ്ഗാര്‍ഡ് പിടികൂടിയത്.

Samayam Malayalam 26 Nov 2020, 4:38 pm
ചെന്നൈ: തമിഴ്‌നാട്ടില്‍ വന്‍ ലഹരിമരുന്ന് വേട്ട. തൂത്തുക്കുടി തീരത്ത് സമീപം ആയുധങ്ങളും മയക്കുമരുന്നുകളുമായി എത്തിയ ശ്രീലങ്കന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് ബോട്ടില്‍ ഉണ്ടായിരുന്ന ആറ് ശ്രീലങ്കന്‍ സ്വദേശികളെ കസ്റ്റഡിയിലെടുത്തു.
Samayam Malayalam Drugs
Photo: IndianCoastGuard


Also Read: ആഞ്ഞടിച്ച് നിവാര്‍‍; 3 മരണം, 101 കുടിലുകള്‍ തകര്‍ന്നു

100 കിലോ ഹെറോയിന്‍, 20 പെട്ടികളിലായി സിന്തറ്റിക് മയക്കുമരുന്ന്, അഞ്ച് തോക്കുകള്‍, സാറ്റലൈറ്റ് ഫോണ്‍ എന്നിവയാണ് ബോട്ടില്‍ നിന്ന് പിടിച്ചെടുത്തത്.

പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് മയക്കുമരുന്നുമായി പോയ ഷെനായ ദുവ എന്ന ശ്രീലങ്കന്‍ ബോട്ടിനെയാണ് കോസ്റ്റ്ഗാര്‍ഡ് പിടികൂടിയത്. കടലില്‍ പട്രോളിങ് നടത്തുകയായിരുന്ന കോസ്റ്റ്ഗാര്‍ഡിന്റെ വൈഭവ് കപ്പല്‍ ബോട്ടിനെ തടയുകയും തുടര്‍ന്ന് പരിശോധന നടത്തുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് ലഹരിമരുന്നുകളും ആയുധങ്ങളും കണ്ടെടുത്തത്.

Also Read: ശ്രീനഗറില്‍ തീവ്രവാദി ആക്രമണം: 2 സൈനികര്‍ കൊല്ലപ്പെട്ടു, 2 ജവാന്മാര്‍ക്ക് ഗുരതര പരിക്ക്

ഇതേതുടര്‍ന്ന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബോട്ട് തൂത്തുക്കുടി തീരത്ത് അടുപ്പിച്ചതിനു ശേഷം കസ്റ്റഡിയില്‍ ഉള്ളവപെ വിവിധ കേന്ദ്ര ഏജന്‍സികള്‍ സംയുക്തമായി ചോദ്യം ചെയ്യും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്