ആപ്പ്ജില്ല

വിദ്യാർഥി റാഗിങ്ങിനിരയായി: കർണപടം പൊട്ടിയതായി പരാതി

പ്ലസ് വൺ ക്ളാസുകൾ തുടങ്ങിയപ്പോൾ തന്നെ സീനിയർ വിദ്യാർഥികൾ വാട്‍സ് ആപ്പ് ഗ്രൂപ്പ് വഴി ജൂനിയർ വിദ്യാർഥികൾക്ക് ഷൂ ധരിക്കരുത്, മുടി വെട്ടണം, ക്ളീൻ ഷേവ് ചെയ്യണം തുടങ്ങിയ നിർദേശങ്ങൾ നൽകിയിരുന്നു. സീനിയർ കുട്ടികൾ നിർദേശിച്ചത് അനുസരിച്ച് ഹാഫിസ് അലി വാട്‍സ് ആപ്പ് പ്രൊഫൈൽ പടം മാറ്റാത്തതിനെ തുടർന്നായിരുന്നു മർദ്ദനം.

Samayam Malayalam 12 Jun 2019, 7:15 pm

ഹൈലൈറ്റ്:

  • കുട്ടിയുടെ ചെവിക്ക് 20 ശതമാനം കേൾവിക്കുറവുണ്ട്
  • ഹാഫിസ് അലിയുടെ തോളിനും സാരമായി പരിക്കേറ്റു

ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam ragging
കോഴിക്കോട്: നൊച്ചാട് ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയായി. സ്‌കൂളിലെ പതിനാറുകാരനായ ഹാഫിസ് അലിയെന്ന വിദ്യാർഥിയുടെ കർണപടം സീനിയർ വിദ്യാർഥികളുടെ മർദ്ദനത്തിൽ പൊട്ടിയതായി ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി. കുട്ടിയുടെ ചെവിക്ക് 20 ശതമാനം കേൾവിക്കുറവുണ്ട്. സീനിയർ വിദ്യാർഥികളുടെ മർദ്ദനത്തെ തുടർന്ന് ഹാഫിസ് അലിയുടെ തോളിനും സാരമായി പരിക്കേറ്റു.
ഹാഫിസ് അലിയെ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌കൂളിന് സമീപത്തുള്ള റോഡിൽ വെച്ചാണ് ഹാഫിസ് അലിക്ക് മർദ്ദനമേറ്റത്. പ്ലസ് വൺ ക്ളാസുകൾ തുടങ്ങിയപ്പോൾ തന്നെ സീനിയർ വിദ്യാർഥികൾ വാട്‍സ് ആപ്പ് ഗ്രൂപ്പ് വഴി ജൂനിയർ വിദ്യാർഥികൾക്ക് ഷൂ ധരിക്കരുത്, മുടി വെട്ടണം, ക്ളീൻ ഷേവ് ചെയ്യണം തുടങ്ങിയ നിർദേശങ്ങൾ നൽകിയിരുന്നു. സീനിയർ കുട്ടികൾ നിർദേശിച്ചത് അനുസരിച്ച് ഹാഫിസ് അലി വാട്‍സ് ആപ്പ് പ്രൊഫൈൽ പടം മാറ്റാത്തതിനെ തുടർന്നായിരുന്നു മർദ്ദനം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്