കൊല്ലം: കാമുകിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിന് വെട്ടേറ്റു. ശൂരനാട് ഇടയ്ക്കാട് സ്വദേശി അതുൽരാജിനാണ് പരിക്കേറ്റത്. സംഭവമായി ബന്ധപ്പെട്ട് വൈശാഖിനെ(24) പോലീസ് അറസ്റ്റ് ചെയ്തു. കൈക്ക് ഗുരുതരമായി മുറിവേറ്റ അതുൽരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Also Read: പോലീസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വനത്തിലേക്ക് കൊണ്ടുപോയി; പതിനാറുകാരിയെ 9 പേര് ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു
വെള്ളിയാഴ്ച ഇടയ്ക്കാട് മാർക്കറ്റ് ജങ്ഷനിൽ വെച്ചാണ് സംഭവം. വൈശാഖിൻ്റെ മുൻ കാമുകി അതുൽരാജുമായി അടുപ്പം തുടർന്നതാണ് സംഘർഷത്തിന് കാരണം. അറസ്റ്റിലായ വൈശാഖ് നിരവധി കേസുകളിലെ പ്രതിയും കഞ്ചാവിന് അടിമയുമാണെന്ന് പോലീസ് വ്യക്തമാക്കി.
നേരിൽ കാണണമെന്നും സംസാരിക്കണമെന്നും വ്യക്തമാക്കിയാണ് വൈശാഖ് അതുൽരാജിനെ വിളിച്ചു വരുത്തിയത്. സംസാരത്തിനിടെ ഇരുവരും തമ്മിൽ തർക്കമായി. ഇതിനിടെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പ്രതി അതുൽരാജിനെ വെട്ടി. തുടർന്ന് സംഭവസ്ഥലത്ത് നിന്നും വൈശാഖ് രക്ഷപ്പെട്ടു.
Also Read: നാല് വയസുള്ള മകനെ കഴുത്തറുത്തു കൊന്നു; യുഎസിൽ ഇന്ത്യൻ വംശജയായ യുവതി പിടിയിൽ
കൈപ്പത്തിക്ക് വെട്ടേറ്റ അതുൽരാജിനെ താലൂക്കാശുപതിയിൽ പ്രവേശിപ്പിച്ചു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് വൈശാഖിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയിൽ നിന്നും ആയുധം കണ്ടെത്തി.