ആപ്പ്ജില്ല

ബാലഭാസ്‌കറിന് സംഭവിച്ച അപകടം പുനരാവിഷ്‌കരിച്ച് അന്വേഷണ സംഘം

കഴിഞ്ഞ സെപ്റ്റംബർ 25നാണ് ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെ വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും അപകടത്തിൽപ്പെട്ടത്. ഇന്നോവ വാഹനം ഓടിച്ചാണ് ക്രൈം ബ്രാഞ്ച് സംഘം അപകടസ്ഥലത്ത് അപകടം പുനരാവിഷ്കരിച്ചത്‌. വാഹനത്തിലെ സീറ്റ് ബെൽറ്റുകൾ ഫോറൻസിക് പരിശോധനക്കയച്ചു.

Samayam Malayalam 19 Jun 2019, 5:06 pm
തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അപകടമരണം പുനരാവിഷ്‌കരിച്ച് അന്വേഷണ സംഘം. അപകടമുണ്ടായ സ്ഥലത്ത് തന്നെയാണ് ക്രൈം ബ്രാഞ്ച് സംഘം അന്വേഷണത്തിന്റെ ഭാഗമായി അപകടം പുനരാവിഷ്‌കരിച്ചത്. അപകടസമയത്ത് ഡ്രൈവർ സീറ്റ് ബെൽറ്റ് ഇട്ടിരുന്നു എന്നും ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
Samayam Malayalam balabhaskar

കഴിഞ്ഞ സെപ്റ്റംബർ 25നാണ് ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെ വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും അപകടത്തിൽപ്പെട്ടത്. ഇന്നോവ വാഹനം ഓടിച്ചാണ് ക്രൈം ബ്രാഞ്ച് സംഘം അപകടസ്ഥലത്ത് അപകടം പുനരാവിഷ്കരിച്ചത്‌. വാഹനത്തിലെ സീറ്റ് ബെൽറ്റുകൾ ഫോറൻസിക് പരിശോധനക്കയച്ചു.

പരിശോധനക്കിടെ ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ലായിരുന്നുവെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. മുൻ സീറ്റിൽ ഇടത് വശത്തിരുന്ന ആൾ മാത്രമേ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നുള്ളുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. അന്വേഷണത്തിലെ കണ്ടെത്തലുകൾ മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ടായി സമർപ്പിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്