തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. ഡ്യൂട്ടി സമയത്ത് സ്വർണം കടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് കസ്റ്റംസ് സൂപ്രണ്ട് വി. രാധാകൃഷ്ണനെയാണ് ഡിആർഐ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണക്കടത്ത് നടന്നതായി ഡിആർഐ കണ്ടെത്തിയിരുന്നു. വിമാനത്താവളത്തിന് ഉള്ളിൽ നിന്ന് സ്വർണം കടത്താൻ സഹായിച്ച് ആറ് താത്കാലിക ജീവനക്കാരെ നേരത്തെ ഡിആർഐ അറസ്റ്റ് ചെയ്തിരുന്നു.
തിരുവനന്തപുരം തിരുമല സ്വദേശികളായ സുനിലിന്റേയും സെറീന ഷാജിയുടെയും ബാഗിൽ നിന്ന് 25 കിലോയോളം സ്വർണമാണ് കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഡിആർഐ പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിമാനത്താവളത്തിനുള്ളിൽ നിന്ന് ഇവർക്ക് സഹായം ലഭിച്ചതായി ഡിആർഐ കണ്ടെത്തി. പിടിയിലായവരിൽ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായത്.