ആപ്പ്ജില്ല

തല മൊട്ടയടിച്ചു, താടിയും മീശയും വെട്ടി; പോലീസ് കസ്റ്റഡിയില്‍ ദളിത് യുവാവിന് ക്രൂരമര്‍ദ്ധനം

സംഭവവുമായി ബന്ധപ്പെട്ട് എസ്ഐയെയും ഒരു കോൺസ്റ്റബിളിനെയും സസ്പെന്‍ഡ് ചെയ്തു. അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു.

Samayam Malayalam 22 Jul 2020, 6:22 pm
ഹൈദരാബാദ്: ദളിത് യുവാവിന് പോലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ധനം. തല മൊട്ടയടിച്ച് താടിയും മീശയും വെട്ടി എന്നാണ് പരാതി. ആന്ധാപ്രദേശില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. പോലിസിൽ നിന്ന്
Samayam Malayalam പ്രതീകാത്മക ചിത്രം

ക്രൂര മര്‍ദ്ധനമേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് എസ്ഐയെയും ഒരു കോൺസ്റ്റബിളിനെയും സസ്പെന്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു.

Also Read: 'മുന്നേ നടന്നവൻ!' പാർട്ടിക്കകത്തും പുറത്തുമല്ലാതെ സച്ചിൻ പൈലറ്റ്; രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് സിന്ധ്യ

പ്രാദേശിക വൈഎസ്ആർ കോൺഗ്രസ് പാർട്ടി നേതാവിന്‍റെ മണൽലോറി തടഞ്ഞതിനാണ് യുവാവിനെതിരെ പോലീസ് കേസെടുത്തത്. എന്നാല്‍ യുവാവിന്‍റെ ബന്ധുവിന്‍റെ അന്ത്യകർമങ്ങൾക്കുള്ള ഒരുക്കങ്ങൾ തെരുവിൽ നടത്തി കൊണ്ടിരിക്കുമ്പോള്‍ ആണ് മണൽ കയറ്റിയ ലോറി എത്തിയത്.

Also Read: രണ്ടര വയസ്സുകാരന്‍റെ തിരോധാനത്തിലെ അന്വേഷണം 23 കുട്ടികളെ രക്ഷിച്ചതെങ്ങനെ?

സംഭവം കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം പ്രാദേശിക നേതാവ് തങ്ങളെ ഭീഷണിപ്പെടുത്തിയെന്ന് പ്രസാദ് പറയുന്നു. പിന്നീടാണ് രണ്ട് കോൺസ്റ്റബിൾമാര്‍ എത്തി സ്റ്റേഷനിലേക്ക് കൊണ്ട് പോയത്. സ്റ്റേഷനിൽ വച്ച് എസ്ഐ ബെൽറ്റ് കൊണ്ട് അടിക്കുകയും ചവിട്ടുകയും ചെയ്തതായി യുവാക്കള്‍ ആരോപിക്കുന്നു. പിന്നാലെ ഒരു മുടിവെട്ടുകാരനെ വിളിപ്പിച്ച് തല മൊട്ടയടിപ്പിച്ചു എന്നും മീശയും താടിയും വടിപ്പിച്ചു എന്നും യുവാവ് ആരോപിക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്