ആപ്പ്ജില്ല

ഓഡർ ചെയ്ത ഫോൺ ഉപഭോക്താവിന് നൽകാതെ വിറ്റു; ആമസോൺ ഡെലിവറി ബോയ് പിടിയിൽ

പണത്തിന് അത്യാവശ്യം വന്നതുകൊണ്ടാണ് തട്ടിപ്പ് നടത്തിയതെന്നാണ് പ്രതിയുടെ വിശദീകരണം.

Samayam Malayalam 21 Oct 2020, 2:21 pm
ന്യൂഡൽഹി: ഓൺലൈൻ ഇ-കൊമേഴ്സ് സൈറ്റായ ആമസോണിൽ ബുക്ക് ചെയ്ത മൊബൈൽ ഫോൺ ഡെലിവർ ചെയ്യുന്നതിനിടെ ഉപഭോക്താവിനെ കബളിപ്പിച്ച ഡെലിവറി ബോയ് അറസ്റ്റിൽ.
Samayam Malayalam police
പ്രതീകാത്മക ചിത്രം |TOI


Also Read: വളർത്തു കോഴികളെ പീഡിപ്പിച്ചു കൊന്നു; യുവാവിന് മൂന്ന് വർഷം തടവ് ശിക്ഷ

മൊബൈൽ ഫോൺ ഉപഭോക്താവിന് നൽകാതെ വിറ്റ സംഭവത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. മൊബൈൽ ഫോൺ എവിടെയെന്ന് ചോദിച്ചപ്പോൾ ഓഡർ റദ്ദാക്കിയെന്നാണ് ഡെലിവറി ബോയ് ഉപഭോക്താവിനോട് പറഞ്ഞത്. പണം ഉടൻ റീഫണ്ട് ചെയ്യുമെന്നും പറഞ്ഞു. എന്നാൽ പണം ലഭിക്കാതെ വന്നതോടെയാണ് ഉപഭോക്താവ് തിങ്കളാഴ്ച പോലീസിൽ പരാതി നൽകിയത്.

"ഒക്ടോബർ ഒന്നിന് വീട്ടിൽ എത്തിയ ഡെലിവറി ബോയ് ഓഡർ റദ്ദാക്കിയെന്നാണ് പറഞ്ഞത്. കസ്റ്റമർ കെയറിൽ ബന്ധപ്പെട്ടപ്പോൾ മൊബൈൽ ഉപഭോക്താവിന് നൽകിയിട്ടുണ്ടെന്നും പണം മടക്കി നൽകാൻ കഴിയില്ലെന്നുമാണ് പറഞ്ഞത്"- ഡൽഹി പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.

Also Read: നിരന്തരം ഫോണിൽ വിളിച്ച് അസഭ്യവും അശ്ലീലവും; യുവാവിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തി അമ്മയും മകളും

സംഭവത്തിൽ ഐപിസി 420 പ്രകാരം പോലീസ് കേസെടുത്തു. സംഭവത്തിൽ മനോജ് എന്ന 22 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ ഫോൺ യുവാവ് മറ്റൊരാൾക്ക് വിറ്റതായും ഫോൺ വീണ്ടെടുത്തതായും പോലീസ് വ്യക്തമാക്കി. പണം ആവശ്യമായി വന്നതിനാലാണ് തട്ടിപ്പ് നടത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്