ആപ്പ്ജില്ല

ഭാര്യയുമായി രഹസ്യബന്ധമെന്ന് സംശയം; ബന്ധുവിനെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

ഭാര്യയുമായി രഹസ്യബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് ബന്ധുവിനെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്‌തത്. മദ്യപിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായതെന്നാണ് നിഗമനം

Samayam Malayalam 2 Nov 2020, 11:36 pm
ന്യൂഡൽഹി: ഭാര്യയുമായി രഹസ്യബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ബന്ധുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്‌തു. ഡൽഹി സ്വദേശിയായ ഷഹൽ ആണ് ബന്ധുവായ ഇമ്രാനെ കൊലപ്പെടുത്തിയത്. കേസ് രജിസ്‌റ്റർ ചെയ്‌ത പോലീസ് അന്വേഷണം ആരംഭിച്ചു.
Samayam Malayalam പ്രതീകാത്മക ചിത്രം.  Photo: TOI
പ്രതീകാത്മക ചിത്രം. Photo: TOI


Also Read: മൂന്ന് മാസത്തിനിടയിൽ മൂന്നു പേരെ വിവാഹം കഴിച്ചു; സ്വത്തുമായി കടന്നുകളഞ്ഞ 27 കാരി പിടിയിൽ

കഴിഞ്ഞ ദിവസമാണ് കൊലപാതകം നടന്നത്. ഭാര്യയുമായുള്ള പ്രശ്‌നങ്ങൾ മൂലം ഷഹൽ കുടുംബത്തിൽ നിന്ന് അകന്നാണ് താമസിച്ചിരുന്നത്. ദിവസങ്ങൾക്ക് മുൻപ് ഭാര്യയുടെ വീട്ടിലെത്തിയ ഷഹൽ കുട്ടികൾക്ക് സമ്മാനങ്ങൾ വാങ്ങി നൽകിയാണ് അവിടെ നിന്നും മടങ്ങിയത്. ഇതിനിടെ ഇമ്രാനെ കാണുകയും അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്‌തു.

വീട്ടിൽ എത്തിയ ഇമ്രാനുമൊപ്പം ഷഹൽ വീടിൻ്റെ ടെറസിലിരുന്ന് മദ്യപിച്ചു. ഇതിനിടെ ഭാര്യയുമായി അടുപ്പമുണ്ടെന്ന് ആരോപിച്ച് വഴക്കുണ്ടാക്കുകയും ഇയാളെ ഷഹൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ബഹളം കേട്ട് ഷഹലിൻ്റെ മാതാവും സഹോദരനും ടെറസിൽ എത്തിയപ്പോഴേക്കും ഇമ്രാൻ മരിച്ചിരുന്നു.

Also Read: ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹം സ്കൂട്ടറിൽ വെച്ച് 10 കിലോമീറ്റർ പോയി; ഭർത്താവ് പിടിയിൽ

സംഭവവിവരം സമീപവാസികൾ അറിയിക്കാാൻ തുടങ്ങിയ സഹോദരനെയും അമ്മയെയും ഷഹൽ ഭീഷണിപ്പെടുത്തി. ബഹളം വെച്ചതോടെ ഇവരെ യുവാവ് ആക്രമിച്ചു. ഇതോടെ അമ്മയും സഹോദരനും സംഭവസ്ഥലത്ത് നിന്നും മാറി. ഇതിനിടെ സ്വന്തം മുറിയിൽ കയറി ഷഹൽ തൂങ്ങിമരിക്കുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ ഷഹലിൻ്റെ സഹോദരിയാണ് പോലീസിൽ വിവരമറിയിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്