ആപ്പ്ജില്ല

ഭക്ഷണം വിളമ്പാന്‍ വൈകിയതിന് മകൻ അമ്മയെ അടിച്ചുകൊന്നു

ഝാർഖണ്ഡിലെ സിംഗ്ഭം ജില്ലയിലെ മോഹന്‍പൂര്‍ ബ്ലോക്കിൽ കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് കൊലപാതകം നടന്നത്. മദ്യത്തിന് അടിമയായ പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയതായി പോലീസ് വ്യക്തമാക്കി

Samayam Malayalam 1 Feb 2021, 2:48 pm

ഹൈലൈറ്റ്:

  • ഝാർഖണ്ഡിലെ സിംഗ്ഭം ജില്ലയിലാണ് സംഭവം.
  • പ്രതി മദ്യത്തിന് അടിമയെന്ന് പോലീസ്.
  • പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയതായി പോലീസ്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam പ്രതീകാത്മക ചിത്രം. Photo: TOI
പ്രതീകാത്മക ചിത്രം. Photo: TOI
റാഞ്ചി: ഭക്ഷണം വിളമ്പാൻ വൈകിയെന്നാരോപിച്ച് മകൻ അമ്മയെ അടിച്ചു കൊന്നു. ഝാർഖണ്ഡിലെ സിംഗ്ഭം ജില്ലയിലെ മോഹന്‍പൂര്‍ ബ്ലോക്കിലാണ് സംഭവം. പ്രതിയായ പ്രധാൻ സോയ് (35) എന്ന യുവാവിനെ അറസ്‌റ്റ് ചെയ്‌തതായി പോലീസ് വ്യക്തമാക്കി.
Also Read: സുശാന്ത് സിങ്ങിന്റെ ബന്ധു ഉൾപ്പെടെ രണ്ടുപേര്‍ക്ക് വെടിയേറ്റു; ഒരാളുടെ നില ഗുരുതരം

60 വയസുകാരിയായ അമ്മ സുമിയ ആണ് കൊല ചെയ്യപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രിയാണ് പ്രധാൻ സോയ് അമ്മയെ കൊലപ്പെടുത്തിയത്. സമീപവാസികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് എത്തുമ്പോൾ പ്രതി മൃതദേഹം കുഴിച്ച് മൂടാൻ ശ്രമിക്കുകയായിരുന്നു.

Also Read: സ്ത്രീകളുടെ ശൗചാലയത്തിൽ സിസിടിവി കാമറ; സ്ഥാപന ഉടമ അറസ്റ്റിൽ

സംഭവ ദിവസം രാത്രി പ്രധാൻ സോയ് മദ്യപിച്ചാണ് വീട്ടിലെത്തിയത്. ഭക്ഷണം നൽകാൻ ആവശ്യപ്പെട്ടെങ്കിലും വീട്ടിലെ തിരക്കുകൾ മൂലം ആഹാരം വിളമ്പാൻ വൈകി. ഇതോടെ പ്രകോപിതനായ പ്രതി അമ്മയെ അടിച്ച് കൊല്ലുകയായിരുന്നുവെന്ന് മനോഹർ പൂർ അഡീഷണൽ എസിപി വിമലേഷ് ത്രിപാഠി വ്യക്തമാക്കി. പ്രതി മദ്യത്തിന് അടിമയാണെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്