ആപ്പ്ജില്ല

കരച്ചില്‍ നിര്‍ത്തിയില്ല; നാല് വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി പിതാവ്

20 ദിവസങ്ങള്‍ക്ക് മുമ്പ് ഭാര്യ ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് ഗുപ്ത അസ്വസ്ഥനായിരുന്നു.

Samayam Malayalam 31 Oct 2020, 9:47 am
ഗാസിയാബാദ്: കരച്ചില്‍ നിര്‍ത്താതിരുന്നതിനെ തുടര്‍ന്ന് നാല് വയസുകാരിയായ മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി പിതാവ്. സംഭവത്തില്‍ പിതാവായ വസുദേവ് ഗുപ്തയെ (28) പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം ഭാര്യയെ അന്വേഷിച്ചു പോയ സമയത്താണ് മകളുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
Samayam Malayalam Crime
പ്രതീകാത്മക ചിത്രം


Also Read: നിരോധനാജ്ഞ ഇന്ന് അവസാനിക്കും; ഈ ജില്ലകളിൽ 144 തുടരും, നിർണായകമായി തിരുവനന്തപുരം

സുല്‍ത്താന്‍പുര്‍ സ്വദേശിയാണ് വസുദേവ് ഗുപ്ത. 20 ദിവസങ്ങള്‍ക്ക് മുമ്പ് ഭാര്യ ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് ഗുപ്ത അസ്വസ്ഥനായിരുന്നു. നാല് വയസുകാരിയായ മകളെ ഗുപ്തയുടെ അടുത്ത് ഏല്‍പ്പിച്ചാണ് ഭാര്യ വീടുവിട്ട് പോയത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓട്ടോറിക്ഷ ഡ്രൈവറായ ഗുപ്ത ഭാര്യയും മകളുമൊത്ത് ഘോഡ കോളനിയിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ വഴക്കിട്ടതിനെ തുടര്‍ന്ന് 20 ദിവസം മുമ്പ് ഗുപ്തയെ ഉപേക്ഷിച്ച് ഭാര്യ വീട് വിട്ടിറങ്ങി പോയിരുന്നു. മൂന്ന് വയസുകാരനായ മകനെയും കൂട്ടിയാണ് ഭാര്യ പോയത്. ഗുപ്തയുടെ കൂടെയായിരുന്നു നാല് വയസുകാരിയായ മകള്‍.

Also Read: കൊവിഡ് പ്രതിരോധത്തിൽ രാഷ്ട്രീയം കളിക്കരുത്: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

അസ്വസ്ഥയായ മകള്‍ വ്യാഴാഴ്ച ദീര്‍ഘനേരം നിര്‍ത്താതെ കരയുകയായിരുന്നു. കരച്ചില്‍ അവസാനിപ്പിക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ഗുപ്ത കുഞ്ഞിന്റെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന്, മകളുടെ ജീവനില്ലാത്ത മൃതദേഹം ഒരു തൂവാലയില്‍ പൊതിഞ്ഞ് ഭാര്യയെ തേടി ഗാസിയാബാദിലെ ഘോഡ കോളനിയില്‍ അന്വേഷിച്ചു നടക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് ഗുപ്തയുടെ ഇളയ സഹോദരന്‍ പോലീസിനെ അറിയിച്ചതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്