ആപ്പ്ജില്ല

പതിനാലുകാരി‌യെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ

14 വയസുള്ള മകളെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഠിനമായ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു പെൺകുട്ടി ​ഗർഭിണിയാണെന്ന വിവരം അറിയുന്നത്.

Samayam Malayalam 2 Jun 2020, 6:46 pm
നാഗപട്ടണം: തമിഴ്നാട്ടിൽ 14 വയസുള്ള മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാബ് ഡ്രൈവറായ 40കാരനാണ് അറസ്റ്റിലായത്. നാഗപട്ടണത്തെ സെമ്പനാർകോളിലാണ് സംഭവം.
Samayam Malayalam father arrested for raped and impregnates teenage daughter in tamil nadu
പതിനാലുകാരി‌യെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ


കഠിനമായ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിയുന്നത്. അമ്മയ്ക്കൊപ്പമായിരുന്നു പെൺകുട്ടി ആശുപത്രിയിൽ പോയിരുന്നത്. താൻ ഗർഭിണിയാണെന്ന വിവരമറിഞ്ഞതോടെ പെൺകുട്ടി അമ്മയോട് നടന്ന കാര്യങ്ങൾ വിവരിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തോളമായി പിതാവ് തന്നെ ലൈംഗികമായ പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു.

Also Read: മധ്യപ്രദേശിൽ നാലുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് മൃതദേഹം കിണറ്റിൽ തള്ളി

ഇതോടെ പെൺകുട്ടിയുടെ അമ്മ ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് തിങ്കളാഴ്ച പിതാവിനെ അറസ്റ്റ് ചെയ്തു. പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പീഡനത്തിന് ഇരയായ പെൺകുട്ടിയെ കൂടാതെ പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയുടെകൂടി പിതാവാണ് അറസ്റ്റിലായത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്