ആപ്പ്ജില്ല

മകളെ സിമന്‍റ് കട്ട കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹത്തിന് അടുത്തിരുന്ന് ചായ കുടിയും സിഗരറ്റ് വലിയും; പിതാവ് അറസ്റ്റില്‍

വീട്ടിൽനിന്ന് നിലവിളിച്ചു കൊണ്ട് പുറത്തേക്ക് ഓടിയ പെൺകുട്ടിയെ പിന്തുടർന്ന് എത്തിയാണ് പിതാവ് കൊലപ്പെടുത്തിയത്.

Samayam Malayalam 20 Jul 2020, 9:29 am
ദുബായ്∙ മകളെ സിമന്റ് കട്ട കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. ജോര്‍ദാനിലാണ് സംഭവം നടന്നത്. അഹ്‌ലം എന്ന മുപ്പതുകാരിയെയാണ് പിതാവ് കൊലപ്പെടുത്തിയത്. വർഷങ്ങളായി വീട്ടിൽ സഹോദരന്മാരുടെയും പിതാവിന്റെയും പീഡനത്തിന് ഇരയാണ് യുവതി എന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Samayam Malayalam പ്രതീകാത്മക ചിത്രം


Also Read: 15 കാരിയുടെ ഗര്‍ഭഛിദ്രം നടത്തി ഭ്രൂണം കുപ്പയിൽ തള്ളി; ഡോക്ടറും കാമുകനും അറസ്റ്റിൽ

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വീട്ടിൽനിന്ന് നിലവിളിച്ചു കൊണ്ട് പുറത്തേക്ക് ഓടിയ പെൺകുട്ടിയെ പിന്തുടർന്ന് എത്തിയാണ് പിതാവ് കൊലപ്പെടുത്തിയത്. സിമന്റ് കട്ടകൊണ്ട് തലയ്ക്ക് അടിച്ച് വീഴ്ത്തുകയായിരുന്നു. പിന്നീട് അവള്‍ മരിക്കുന്നത് വരെ അവളെ അടിച്ച് കൊണ്ടിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് മൃതദേഹത്തിന് അടുത്തിരുന്ന് അയാൾ ചായ കുടിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്തു.



Also Read: പ്രണയബന്ധം അവസാനിപ്പിച്ചു; വീട്ടുകാരുടെ മുന്നിൽവച്ച് യുവതിയെ മുൻകാമുകൻ കുത്തിക്കൊന്നു

വീട്ടില്‍ നിന്നും പുറത്തിറങ്ങിയ പെണ്‍കുട്ടി അവളുടെ അമ്മയോട് സഹായം അഭ്യർഥിക്കുന്നുണ്ടെങ്കിലും അവര്‍ മിണ്ടാതെ നില്‍ക്കുകയായിരുന്നു. പിതാവിനെ പിടിച്ചുമാറ്റാൻ അയൽവാസികൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്