ആപ്പ്ജില്ല

മാനസിക വെല്ലുവിളി നേരിടുന്ന മകളെ ഒരുവർഷത്തോളം പീഡിപ്പിച്ചു; വിവരം പുറത്തറിയുന്നത് യുവതി പ്രസവിച്ചപ്പോൾ

ഒരുവർഷത്തോളമായി യുവതിയെ പിതാവ് ലൈം​ഗിക പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് പോലീസ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. ഗർഭിണിയായിരുന്ന സമയത്തും യുവതിയെ പിതാവ് പീഡിപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞു.

Samayam Malayalam 17 May 2020, 11:10 am
ഡൽഹി: മാനസിക വെല്ലുവിളി നേരിടുന്ന ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ പ‍ഞ്ച്കുളയിലാണ് സംഭവം. വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതി പ്രസവിച്ചതിനെ തുടർന്നാണ് പീഡനവിവരം പുറത്തറിയുന്നത്.
Samayam Malayalam father rapes 23 year old mentally challenged daughter in haryana
മാനസിക വെല്ലുവിളി നേരിടുന്ന മകളെ ഒരുവർഷത്തോളം പീഡിപ്പിച്ചു; വിവരം പുറത്തറിയുന്നത് യുവതി പ്രസവിച്ചപ്പോൾ


ആശുപത്രി അധികൃതരാണ് യുവതി പീഡനത്തിനിരയായ വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഒരുവർഷത്തോളമായി യുവതിയെ പിതാവ് ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് പോലീസ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. ഗർഭിണിയായിരുന്ന സമയത്തും യുവതിയെ പിതാവ് പീഡിപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞു. സംഭവത്തിൽ യുവതിയുടെ കുടുംബം നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു.

Also Read: ഹോട്ടൽ ജീവനക്കാരനെ മർദ്ദിച്ചതിന് പിടിയിലായത് കൊലപാതകക്കേസിലെ പ്രതി

തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ പിതാവ് പീഡിപ്പിക്കാറുണ്ടെന്ന വിവരം യുവതി പോലീസിനെ അറിയിച്ചു. കുടുംബാംഗങ്ങൾക്ക് ഇക്കാര്യം അറിയില്ലെന്നും യുവതി പോലീസിനോട് പറഞ്ഞു. സംഭവത്തിൽ ബലാത്സംഗം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്