ആപ്പ്ജില്ല

ജ്യോത്സ്യന്‍റെ വാക്ക് കേട്ട് അച്ഛൻ പെൺകുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നു

ഭാര്യ മുറിയിൽ എത്തിയപ്പോൾ കുഞ്ഞിന്റെ മൂക്കിൽ നിന്ന് ചോര വരുന്നതായി ശ്രദ്ധയിൽപ്പെട്ടു. ആ സമയം കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മഞ്‍ജുനാഥ് ഉറക്കം നടിച്ച് കിടക്കുകയായിരുന്നു. കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു.

Samayam Malayalam 20 Jun 2019, 1:47 pm
ചികമംഗ്‌ളൂരു: ഒരു മാസം പ്രായമായ പെൺകുഞ്ഞിനെ അച്ഛൻ ശ്വാസം മുട്ടിച്ചു കൊന്നു. ജനിച്ച പെൺകുഞ്ഞ് കുടുംബത്തിന്റെ ഭാവിക്ക് ശുഭകരമാവില്ല എന്ന ജ്യോത്സ്യന്റെ വാക്കിനെ തുടർന്നാണ് കൊലപാതകം നടത്തിയത്. നല്ല ഭാവിക്ക് വേണ്ടി കുഞ്ഞിനെ കൊല്ലണമെന്നായിരുന്നു ജ്യോത്സന്റെ ഉപദേശം.
Samayam Malayalam infant dead


കർണാടകയിലെ ചികമംഗ്‌ളൂരു സ്വദേശി മഞ്‍ജുനാഥാണ് മകളെ കൊലപ്പെടുത്തിയത്. ഇയാൾ സ്ഥിരമായി ഭാര്യയുമായി വഴക്കിട്ടിരുന്നു. ഭാര്യ അടുക്കളയിലായിരുന്നപ്പോൾ മഞ്‍ജുനാഥ് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.

ഭാര്യ മുറിയിൽ എത്തിയപ്പോൾ കുഞ്ഞിന്റെ മൂക്കിൽ നിന്ന് ചോര വരുന്നതായി ശ്രദ്ധയിൽപ്പെട്ടു. ആ സമയം കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മഞ്‍ജുനാഥ് ഉറക്കം നടിച്ച് കിടക്കുകയായിരുന്നു. കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു.

കുഞ്ഞിന്റെ മരണം അസ്വാഭാവികമാണെന്ന് ഡോക്ടർ അറിയിച്ചതിനെ തുടർന്ന് ഭാര്യ മഞ്‍ജുനാഥിനെതിരെ പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മഞ്‍ജുനാഥ് കുറ്റം സമ്മതിച്ചത്. നല്ല ഭാവിക്കായി പെൺകുഞ്ഞിനെ ബലിയർപ്പിക്കണമെന്ന് ജ്യോത്സ്യൻ പറഞ്ഞതിനെ തുടർന്നാണ് കുഞ്ഞിനെ കൊന്നതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്