ആപ്പ്ജില്ല

പ്രതിയായ മകനെ രക്ഷിക്കാൻ പൊലീസിന് നേരെ വാളോങ്ങി: അച്ഛൻ പിടിയിൽ

വൈശാഖൻ നിരവധി കേസുകളിൽ പ്രതിയാണ്. വൈശാഖന്റെ സഹോദരനെ നേരത്തെ തന്നെ പോലീസ് മോഷണക്കേസിൽ പിടി കൂടിയിരുന്നു. പ്രതിയെ പിടികൂടാൻ അഞ്ചാലുംമൂട് എസ്‌ഐ പ്രതാപചന്ദ്രന്റെ നേതൃത്വത്തിലാണ് പോലീസെത്തിയത്.

Samayam Malayalam 17 Apr 2019, 10:29 pm
Samayam Malayalam crime
അഞ്ചാലുംമൂട്: 18 കാരനായ മോഷണ കേസിൽ പ്രതിയായ മകനെ രക്ഷിക്കാൻ പൊലീസിന് നേരെ വാളോങ്ങിയ അച്ഛൻ പിടിയിൽ. പ്രാക്കുളം ആലുനിന്നവിളയിൽ സുദർശനനെ(53) ആണ് പോലീസ് പിടികൂടിയത്. സുദര്ശനന്റെ മകൻ 18 കാരനായ വൈശാഖനെ പിടി കൂടാനാണ് പോലീസ് എത്തിയത്.

വൈശാഖൻ നിരവധി കേസുകളിൽ പ്രതിയാണ്. വൈശാഖന്റെ സഹോദരനെ നേരത്തെ തന്നെ പോലീസ് മോഷണക്കേസിൽ പിടി കൂടിയിരുന്നു. പ്രതിയെ പിടികൂടാൻ അഞ്ചാലുംമൂട് എസ്‌ഐ പ്രതാപചന്ദ്രന്റെ നേതൃത്വത്തിലാണ് പോലീസെത്തിയത്. സുദർശനൻ വാളോങ്ങിയതോടെ വൈശാഖൻ ഓടി രക്ഷപെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്