ആപ്പ്ജില്ല

മനുഷ്യശരീരം നുറുക്കി വിൽപന: ബക്കറ്റിൽ തലകൾ, കൂളറിൽ ലൈംഗികാവയവങ്ങൾ

ഫ്രാങ്കിസ്റ്റീൻ നോവലിൽ പ്രതിപാദിക്കുന്ന തരത്തിൽ പരീക്ഷണങ്ങൾ നടത്താൻ എന്ന് ഉറപ്പു നൽകിയാണ് സ്ഥാപനം മൃതദേഹങ്ങൾ വാങ്ങിയത്. എന്നാൽ, പുഴുവരിച്ച മനുഷ്യ തലകളും ശരീര ഭാഗങ്ങളുമാണ് എഫ്ബിഐ കണ്ടെത്തിയത്.

Samayam Malayalam 30 Jul 2019, 4:38 pm
അരിസോണ: ബക്കറ്റ് നിറയെ തലകളും കൈകാലുകളും കൂളറിൽ സൂക്ഷിച്ച പുരുഷ ലൈംഗികാവയവങ്ങളും കണ്ട് നടുങ്ങി എഫ്ബിഐ ഉദ്യോഗസ്ഥർ. യുഎസിലെ അരിസോണയിൽ പ്രവർത്തിക്കുന്ന ബയോളജിക്കൽ റിസോഴ്‌സ് സെന്ററി(ബിആർസി) ലാണ് മനുഷ്യ മാംസം നുറുക്കി വിൽക്കുന്നതായി എഫ്ബിഐ കണ്ടെത്തിയത്. ശാസ്ത്രീയ പരീക്ഷണത്തിന് ഉപയോഗിക്കാൻ കൈമാറിയ മൃതദേഹങ്ങളാണ് ഇത്തരത്തിൽ നുറുക്കി വിൽക്കുന്നത്.
Samayam Malayalam BRC 1


ശരീരത്തിലെ ഓരോ അവയവങ്ങൾക്കും പ്രത്യേകം വിലയും സ്ഥാപനം ഈടാക്കിയിരുന്നതായി കണ്ടെത്തി. പുരുഷ ശരീരത്തിൽ സ്ത്രീയുടെ തല തുന്നിച്ചേർത്ത് വച്ചിരിന്നു. 2013ൽ നടന്ന റെയ്‌ഡിന് ശേഷം സ്ഥാപനം അടച്ചുപൂട്ടി. സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ സ്റ്റീഫൻ ഗോറിന് തടവുശിക്ഷയും 82 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. മൃദേഹങ്ങൾ ബിആർസിക്ക് കൈമാറിയ 33 പേർ ചേർന്ന് നൽകിയ പരാതിയിൽ ഒക്ടോബർ 21ന് വാദം ആരംഭിക്കും.

മൃതദേഹത്തിന് മൊത്തമായി 3.4 ലക്ഷം രൂപയായിരുന്നു സ്ഥാപനം ഈടാക്കിയ വില. തലയും ചുമലുകളും ഇല്ലാത്ത മൃതദേഹങ്ങൾക്ക് 2900 ഡോളർ, അതായത് രണ്ടു ലക്ഷം രൂപയുമായിരുന്നു വില. പുരുഷ ശരീരത്തിൽ സ്ത്രീയുടെ തല തുന്നിച്ചേർത്തിരുന്നതായും കണ്ടെത്തി. നട്ടെല്ലിന് മാത്രം 65000 രൂപയും തലക്ക് 20000 രൂപയും കാൽ ഒന്നിന് 74000 രൂപയും കാൽപ്പാദവും കാൽമുട്ടും ഇടുപ്പും 68000 രൂപക്കുമായിരുന്നു സ്ഥപനം വിറ്റിരുന്നത്.

വിവിധ ബക്കറ്റുകളിലാണ് മനുഷ്യ ശരീരത്തിന്റെ ഭാഗങ്ങൾ സൂക്ഷിച്ചിരുന്നത്. പലതും പുഴുവരിച്ച നിലയിലാണ് എഫ്ബിഐ കണ്ടെത്തിയത്. വിഖ്യാത നോവലായ ‘ഫ്രാങ്കൻസ്റ്റീനി' ൽ പ്രതിപാദിച്ചിരിക്കുന്ന മൃതദേഹ പരീക്ഷണങ്ങളെ ഓർമിപ്പിക്കുന്നതാണ് ബിആർസിയിലെ കാഴ്ചകളെന്ന് സ്ഥാപനം റെയ്‌ഡ് ചെയ്ത എഫ്ബിഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്