ആപ്പ്ജില്ല

പി വി അൻവർ എംഎൽഎയ്ക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ചിന്

മഞ്ചേരി പോലീസ് സ്റ്റേഷനിൽ 2017 ഡിസംബർ 21ന് രജിസ്റ്റർ ചെയ്ത കേസിൽ ശരിയായ വിധത്തിൽ അന്വേഷണം നടന്നില്ലെന്നുകാട്ടി മലപ്പുറം പട്ടർകടവ് സ്വദേശി സലിം നടുത്തൊടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Samayam Malayalam 14 Feb 2019, 7:39 pm

ഹൈലൈറ്റ്:

  • കേസിൽ പോലീസ് ശരിയായ അന്വേഷണം നടത്തിയില്ലെന്ന് പരാതിക്കാരൻ
  • പോലീസ് കേസ് ഒതുക്കാൻ ശ്രമിച്ചു
  • ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam pv anvar
തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പി വി അൻവറിന് എതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കോടതി നിർദ്ദേശത്തെത്തുടർന്ന്ഡിജിപിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കേരളത്തിനു പുറത്തുള്ള സ്ഥാപനത്തിൽ തനിക്ക് പങ്കാളിത്തമുണ്ടെന്നു വിശ്വസിപ്പിച്ച് പങ്കാളിത്ത കരാറുണ്ടാക്കി പ്രവാസിയിൽനിന്നും 50 ലക്ഷം തട്ടിയെടുത്തുവെന്നുള്ളതാണ് കേസ്.
മഞ്ചേരി പോലീസ് സ്റ്റേഷനിൽ 2017 ഡിസംബർ 21ന് രജിസ്റ്റർ ചെയ്ത കേസിൽ ശരിയായ വിധത്തിൽ അന്വേഷണം നടന്നില്ലെന്നുകാട്ടി മലപ്പുറം പട്ടർകടവ് സ്വദേശി സലിം നടുത്തൊടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ചിനോട് കേസ് അന്വേഷിക്കാൻ കോടതി ഉത്തരവിട്ടത്.

കേസിൽ ശരിയായ അന്വേഷണം നടക്കുന്നില്ലെന്നും എംഎൽഎയെ സംരക്ഷിക്കാനുള്ള നീക്കമാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും പരാതിക്കാരൻ കോടതിയിൽ പറഞ്ഞിരുന്നു.

കേസിൽ പി വി അൻവർ നൽകിയ പുഃനപരിശോധനാ ഹർജി കോടതി തള്ളിയിരുന്നു. ക്രൈെ ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജസ്റ്റിൻ അബ്രഹാമാണ് കേസ് അന്വേഷിക്കുക. കേസുമായി ബന്ധപ്പെട്ട് കർണ്ണാടകയിലെ ബൽത്തങ്ങാടിയിലെ സ്ഥാപനവും കർണ്ണാടകയിലെ ഓഫീസുകളും പോലീസ് പരിശോധന നടത്തും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്