ആപ്പ്ജില്ല

കെജിഎഫിന് അടുത്തുവച്ച് മുൻമന്ത്രിയെ 'കിഡ്‍നാപ്പ്' ചെയ്തു; ജീവന്‍ രക്ഷിച്ചത് 48 ലക്ഷം കൊടുത്ത്: പരാതി

എട്ട് പേരടങ്ങുന്ന സംഘമാണ് തന്നെ കടത്തിയത് എന്ന് മന്ത്രി പോലീസിനോട് പറഞ്ഞു. ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്നും മുൻ മന്ത്രി പറഞ്ഞു.

Samayam Malayalam 3 Dec 2020, 1:13 pm
ബെംഗളൂരു: കര്‍ണാടകത്തിലെ മുൻ മന്ത്രിയെ തട്ടിക്കൊണ്ടു പോയ ശേഷം മോചനദ്രവ്യം വാങ്ങിയ ശേഷം വിട്ടയച്ചു. നമ്മ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവായ വര്‍തൂര്‍ പ്രകാശിനെയാണ് ഇത്തരത്തിൽ അക്രമി സംഘം തട്ടിക്കൊണ്ടു പോയത്.
Samayam Malayalam Varthur Prakash
വർതൂർ പ്രകാശ്


Also Read : രജനികാന്ത് സജീവ രാഷ്ട്രീയത്തിലേക്ക്; പാര്‍ട്ടി പ്രഖ്യാപനം ഡിസംബര്‍ 31ന്

ചൊവ്വാഴ്ച പോലീസിൽ പരാതി നൽകിയപ്പോഴാണ് ഇത്തരത്തിലൊരു സംഭവം പുറംലോകം അറിയുന്നത്. എട്ട് പേരടങ്ങിന്ന അക്രമി സംഘം തന്നെയും ഡ്രൈവറെയും തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നും പിന്നീട് മോചനദ്രവ്യമായി 48 ലക്ഷം രൂപ കവർച്ച ചെയ്ത ശേഷം വിട്ടയച്ചതായി ചൊവ്വാഴ്ച പോലീസ് പരാതി നൽകി പ്രകാശ് പറഞ്ഞു.

കോലാ‍‍ർ ഗോള്‍ഡ് ഫീൽഡ്സിന് (കെജിഎഫ്) അടുത്തുള്ള ഒരു ഫാം ഹൗസിൽ നിന്നും കഴിഞ്ഞ നവംബര്‍ 25നാണ് മുൻമന്ത്രിയെ കാണാതായത്. അക്രമി സംഘം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് പ്രകാശ് ആരോപിച്ചു.

പിന്നീട്, സദാനന്ദ ഗൗഡ മന്ത്രിസഭയിലെ അംഗമായിരുന്ന മുൻ മന്ത്രിയെ നവംബർ 28 ന് ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ഹോസ്‌കോട്ടിനടുത്ത് വിട്ടയക്കുകയായിരുന്നു.

ഡ്രൈവർ രക്ഷപ്പെട്ടതിനെ തുടർന്ന് തട്ടിക്കൊണ്ടുപോയവർ തന്നെ വിട്ടയകക്കുകയായിരുന്നുവെന്നാണ് പ്രകാശ് ബെംഗളൂരുവിലെ ബെല്ലന്ദൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറഞ്ഞു.

Also Read : 'മസാല രാജാവ് ഇനിയില്ല' എംഡിഎച്ച് ഉടമ മഹാശയ് ധരംപാൽ ഗിലാതി അന്തരിച്ചു

ഇന്ത്യൻ പീനൽ കോഡിലെ 341, 342, 307, 364, 364 എ, 324 വകുപ്പുകൾ പ്രകാരമാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

കോലാർ നിയോജകമണ്ഡലത്തിൽ നിന്ന് രണ്ടുതവണ സ്വതന്ത്ര എം‌എൽ‌എ ആയിരുന്ന പ്രകാശ് 2012 മുതൽ 2013 വരെ കർണാടകയിൽ ബിജെപി സർക്കാരിൽ മന്ത്രിയായിരുന്നു. 2017 ൽ സ്വന്തം രാഷ്ട്രീയ പാർട്ടിയായ നമ്മ കോൺഗ്രസ് ആരംഭിച്ചെങ്കിലും 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ. കോലാറിൽ നിന്നുള്ള ശ്രീനിവാസ ഗൗഡയോട് തോൽക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്