ആപ്പ്ജില്ല

വിലകൂടി, വീണ്ടും ഉള്ളി മോഷണം; 2.35 ലക്ഷത്തിന്‍റെ ഉള്ളി മോഷ്ടിച്ചവർ പിടിയിൽ

ഒക്ടോബർ 21നാണ് കർഷകന്‍റെ സംഭരണശാലയുടെ പൂട്ട് തകർത്ത് മോഷ്ടാക്കൾ 58 ചാക്ക് ഉള്ളി കടത്തിയത്. ഇതിൽ 49 ചാക്ക് ഉള്ളി കണ്ടെടുത്തതായി പോലീസ് പറഞ്ഞു

Samayam Malayalam 27 Oct 2020, 5:19 pm
പൂനെ: കഴിഞ്ഞവർഷം വില വർധനവിന് പിന്നാലെ ഉള്ളി മോഷണം പോകുന്നെന്ന വാർത്തകൾ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ഉള്ളി വില കൂടിയതിന് പിന്നാലെ പൂനെയിൽ നിന്ന് മോഷണം പോയിരിക്കുന്നത് 2.35 ലക്ഷത്തിന്‍റെ ഉള്ളിയാണ്. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ നാല് മോഷ്ടാക്കളെയും പൂനെ റൂറൽ പോലീസ് പിടികൂടിക്കഴിഞ്ഞു.
Samayam Malayalam Onion
പ്രതീകാത്മക ചിത്രം. PHOTO: MM


പൂനെയിലെ കർഷകന്‍റെ സംഭരണശാലയുടെ പൂട്ട് തകർത്താണ് സംഘം 58 ചാക്ക് ഉള്ളി കടത്തിയത്. ഒക്ടോബർ 21നായിരുന്നു സംഭവം. ദിവസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിടാണ് നാല് പേരെയും പോലീസ് പിടികൂടിയിരിക്കുന്നത്. മോഷ്ടിച്ചവയിൽ ഒൻപത് ചാക്കുകൾ ഇതിനോടകം തന്നെ മോഷ്ടാക്കൾ വിറ്റിരുന്നെന്നാണ് പോലീസ് പറയുന്നത്.

Also Read : ബിഹാർ നാളെ പോളിങ് ബൂത്തിലേക്ക്; ആദ്യഘട്ട പ്രചാരണത്തിന് ബിജെപി ഉപയോഗിച്ചത് 13 ഹെലികോപ്റ്ററുകൾ

'രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന 49 ചാക്ക് ഉള്ളി കണ്ടെടുത്തിട്ടുണ്ട്. ബാക്കിയുള്ളത് പ്രതികൾ ഇതിനോടകം വിറ്റഴിച്ചു' പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഉള്ളി വില വർധിക്കാനാരംഭിച്ചതോടെ ഉള്ളി മോഷണം വ്യാപകമായെന്നാണ് റിപ്പോർട്ടുകൾ.

Also Read : ചൈനയ്‌ക്കും പാകിസ്ഥാനും മുന്നറിയിപ്പ്; കൂടുതൽ കരുത്തോടെ ഇന്ത്യ, അമേരിക്കയുമായി BECA കരാര്‍ ഒപ്പുവച്ചു

സവാളവില കിലോയ്ക്ക് 75 രൂപയിലധികമായി ഉയർന്നിട്ടുണ്ട്. നിലവിൽ ചില്ലറ വ്യാപാരികൾക്ക് 2 ടൺ വരെ ഉള്ളിയാണ് സംഭരിക്കാൻ കഴിയുക. അതേസമയം മൊത്തക്കച്ചവടക്കാർക്ക് 25 ടൺ വരെ സൂക്ഷിക്കാൻ അനുവാദമുണ്ട്. കനത്ത മഴയും പൂഴ്ത്തിവെപ്പുമാണ് ഉള്ളി വില വർധനവിന് പിന്നിലെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.


.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്