ആപ്പ്ജില്ല

അനുഗ്രഹം നല്‍കാനെന്ന് പറഞ്ഞ് ട്രാന്‍സ്‍ജെന്‍ഡറുകള്‍ കണ്ണ് പൊത്തി; യുവതിയുടെ പേഴ്‍സില്‍ നിന്ന് നഷ്ടമായത് അരലക്ഷത്തോളം രൂപ

ചെന്നൈ വടപളനിയില്‍ ബുധനാഴ്‍ച രാത്രിയാണ് സംഭവമുണ്ടായത്. എടിഎമ്മില്‍ നിന്ന് പണമെടുത്ത് മടങ്ങിവരുന്നതിനിടെ യുവതിയില്‍ നിന്ന് സംഘം 47,000 രൂപയാണ് തട്ടിയെടുത്തത്

Samayam Malayalam 28 Nov 2019, 4:30 pm
ചെന്നൈ: എടിഎമ്മില്‍ നിന്ന് പണമെടുത്ത് മടങ്ങിവരുന്നതിനിടെ യുവതിയില്‍ നിന്ന് ട്രാന്‍സ്‍ജെന്‍ഡറുകള്‍ തട്ടിയെടുത്തത് അരലക്ഷത്തോളം രൂപ. തമിഴ്‍നാട്ടിലെ വടപളനിയില്‍ ബുധനാഴ്‍ച രാത്രിയായിരുന്നു സംഭവം. വടപളനി അലഗിരി നഗര്‍ സ്വദേശിയായ പരിമള എന്ന 28 വയസ്സുകാരിക്കാണ് 47,000 രൂപ നഷ്ടപ്പെട്ടത്.
Samayam Malayalam New Project


പ്രദേശത്തെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായ യുവതി വൈകീട്ട് 7 മണിയോടെയാണ് വടപളനിയിലെ റോഡരികിലുള്ള ഒരു എടിഎം കൗണ്ടറിനുള്ളില്‍ പണമെടുക്കാനായി കയറിയത്. തുടര്‍ന്ന് പണമെടുത്ത് പുറത്തിറങ്ങിയപ്പോള്‍ ഒരു ട്രാന്‍സ്‍ജെന്‍ഡര്‍ ഇവരെ പിന്തുടര്‍ന്നു. തനിക്ക് പണം നല്‍കിയാല്‍ അനുഗ്രഹിക്കാമെന്ന് ട്രാന്‍സ്‍ജെന്‍ഡര്‍ യുവതിയോട് പറഞ്ഞെങ്കിലും യുവതി ഇത് നിരസിച്ചു. തുടര്‍ന്ന് രണ്ട് ട്രാന്‍സ്‍ജെന്‍ഡറുകള്‍ കൂടി സംഘത്തില്‍ ചേരുകയും യുവതിയെ പിന്തുടരുകയും ചെയ്‍തു.

Also Read:വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തു; ആദ്യം ആരെന്ന തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടു; നാല് പേർ അറസ്റ്റിൽ

ഇതോടെ പേടിച്ച പരിമള ഇവര്‍ക്ക് പേഴ്‍സില്‍ നിന്ന് 100 രൂപ എടുത്ത് നല്‍കി. എന്നാല്‍ രൂപ വാങ്ങിയ ട്രാന്‍സ്‍ജെന്‍ഡര്‍ സംഘത്തിലെ ഒരാള്‍ അനുഗ്രഹിക്കാനെന്ന് പറഞ്ഞ് ഉടനെ ഇവരുടെ കണ്ണ് പൊത്തിപ്പിടിക്കുകയായിരുന്നു. തുടര്‍ന്ന് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുന്നതിന് മുന്‍പ് തന്നെ യുവതിയുടെ പേഴ്‍സിലുണ്ടായിരുന്ന പണം നഷ്ടമായിരുന്നു. പണം നഷ്ടപ്പെട്ടതായി മനസ്സിലായതോടെ യുവതി വടപളനി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.

തുടര്‍ന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷണം നടത്തിയത് ട്രാന്‍സ്‍ജെന്‍ഡറുകളാണെന്ന് കണ്ടെത്തിയത്. അനുഗ്രഹം നല്‍കാനെന്ന വ്യാജേന ഒരു ട്രാന്‍സ്‍ജെന്‍ഡര്‍ യുവതിയുടെ കണ്ണ് പൊത്തിപ്പിടിച്ച സമയത്തു തന്നെ മറ്റൊരു ട്രാന്‍സ്‍ജെന്‍ഡര്‍ പേഴ്‍സില്‍ നിന്ന് പണം മോഷ്‍ടിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. പ്രതികളെ പിടി കൂടുന്നതിനായി ശ്രമിച്ച് വരുകയാണെന്നും പോലീസ് അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്