ആപ്പ്ജില്ല

കാമുകന്‍റെ വിവാഹം; ആദ്യരാത്രിയിൽ നവവധുവിന്‍റെ കണ്ണിൽ പശ ഒഴിച്ചും മുടി മുറിച്ചും യുവതിയുടെ പ്രതികാരം

ആദ്യരാത്രിയിൽ കിടപ്പുമുറിയിൽ കിടന്നാണ് യുവതി പ്രതികാരം ചെയ്തത്. വധുവിന്റെ മുടി വെട്ടി കണ്ണിലേക്ക് ഫെവി ക്വിക്ക് ഒഴിക്കുകയായിരുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബന്ധുക്കൾ ചേർന്ന് പിടിച്ച് വെക്കുകയും ചെയ്തു

Samayam Malayalam 3 Dec 2020, 12:02 pm
പറ്റ്ന: കാമുകൻ മറ്റൊരു യുവതിയെ വിവാഹം ചെയ്തതോടെ നവവുവിനെ ക്രൂരമായി അക്രമിച്ച് യുവതി. ബിഹാറിലെ നളന്ദ ജില്ലയിൽ നിന്നാണ് ഞെട്ടിക്കുന്ന വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുവതിയുടെ മുൻകാമുകനായ ഗോപാൽ റാമിന്‍റെ വിവാഹം ഡിസംബർ ഒന്നിന് ശേഖപുരയിൽ വെച്ചായിരുന്നു നടന്നത്. അന്ന് രാത്രി തന്നെയാണ് യുവതി നവവധുവിനെ ആക്രമിക്കുന്നത്.
Samayam Malayalam wedding
പ്രതീകാത്മക ചിത്രം. PHOTO: TNN


ഗോപാൽ റാമിന്റെ സഹോദരിയുടെ സുഹൃത്തു കൂടിയായ യുവതി വിവാഹത്തിൽ പങ്കെടുത്തിരുന്നു. ചടങ്ങിനെത്തിയ അവർ സൗഹാർദ്ദപരമായിട്ടായിരുന്നു പെരുമാറിയത്. വിവാഹം കഴിഞ്ഞ് രാത്രി എല്ലാവരും ഉറങ്ങുന്നതിനിടെയാണ് കിടപ്പുമുറിയിലേക്കെത്തിയ യുവതി നവവധുവിനെ ആക്രമിച്ചത്.

Also Read : നവജാത ശിശുവിന്‍റെ 'പ്രായം 27', അമ്മയ്ക്ക് 29 വയസ്; ചരിത്രമെഴുതിയ ജീവിത കഥ

കിടപ്പുമുറിയിൽ കടന്ന യുവതി വധുവിന്റെ മുടി വെട്ടി. കണ്ണിലേക്ക് ഫെവി ക്വിക്ക് ഒഴിക്കുകയായിരുന്നു. വേദനകൊണ്ട് നവവധു നിലവിളിച്ചതോടെ വീട്ടിലുള്ള ബന്ധുക്കൾ ഉണരുകയും ചെയ്തു. ഇതോടെ യുവതി വീട്ടിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഗോപാൽ റാമിന്‍റെ ബന്ധുക്കൾ ഇവരെ പിടികൂടി.

Also Read : വിവാഹത്തിന് മുന്നേ ഗർഭിണിയായി; പോലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയെ വിറ്റ ഡോക്ടറും നഴ്സുമാരും പിടിയിൽ

യുവതിയെ തടഞ്ഞുവെച്ച ബന്ധുക്കൾ ഇവരെ മർദ്ദിച്ചതായാണ് റിപ്പോർട്ട്. പോലീസ് എത്തിയതോടെ ഇവർക്ക് കൈമാറുകയും ചെയ്തു. 'പരിക്കേറ്റ നവവധുവിനെ ഇപ്പോൾ ബിഹാർ ഷെരീഫിലെ സർദാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകായണ്. കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടേക്കാം' ഉദ്യോഗസ്ഥൻ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്