ആപ്പ്ജില്ല

മുഖം വെട്ടി വികൃതമാക്കി; അത്താണിയിലെ ബാറിന് സമീപം യുവാവിനെ മൂന്നംഗ സംഘം കൊലപ്പെടുത്തിയത് ക്രൂരമായി

ഗുണ്ടകൾ തമ്മിലുള്ള പകയാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം. റോഡരികിൽ നിന്ന ബിനോയിയെ നാട്ടുകാരുടെ മുന്നിൽ വെച്ചാണ് സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

Samayam Malayalam 18 Nov 2019, 10:41 am
Samayam Malayalam crime


കൊച്ചി: മൂന്നംഗ സംഘം നെടുമ്പാശേരി അത്താണിയിലെ ബാറിന് സമീപം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഇന്നലെ രാത്രിയാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. തുരുത്തിശ്ശേരി വല്ലത്തുകാരൻ വീട്ടിൽ പരേതനായ വർക്കിയുടെ മകൻ ബിനോയിയെയാണ് (34) സംഘം വെട്ടിക്കൊന്നത്.

ബിനോയിയെ വെട്ടിക്കൊല്ലുന്ന സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നു. നാട്ടുകാർ നോക്കിനിൽക്കേയാണ് കൊലപാതകം നടത്തിയത്. കാപ്പ ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട ബിനോയ്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലക്ക് പിന്നിലെ കാരണമെന്ന് എറണാകുളം റൂറൽ എസ്‌പി കെ.കാർത്തിക് പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്തു.

Also Read: നവംബർ 22 മുതൽ അനിശ്ചിതകാല ബസ് സമരം; ബസുടമകളുമായി ഇന്ന് മന്ത്രിയുടെ ച‍ര്‍ച്ച

കേസിലെ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. റോഡരികിൽ നിന്ന ബിനോയിയുടെ തലയിലാണ് ആദ്യ വെട്ടേറ്റത്. കാപ്പ കേസുകളിൽ പ്രതികളായിട്ടുള്ളവരാണ് ബിനോയിയെ കൊലപ്പെടുത്തിയത്. കാപ്പ നിയമമനുസരിച്ച് ഇവർക്ക് ജില്ലയിൽ പ്രവേശിക്കാൻ അനുമതിയില്ല. അത്താണി ബോയ്സ് എന്ന പേരിൽ അറിയപ്പെടുന്ന ഗുണ്ടാസംഘത്തിലെ ബിനുവാണ് കൊല നടത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ.

ബിനോയിയുടെ മൃതദേഹം ആലുവ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്താനായി സൂക്ഷിച്ചിരിക്കുകയാണ്. അക്രമികൾ ബിനോയിയുടെ മുഖം വെട്ടി വികൃതമാക്കിയിരുന്നു. ബിനോയിയെ കൊലപ്പെടുത്തിയവരെ തിരിച്ചറിഞ്ഞെന്നും അവരെ പിടികൂടാനായി വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചുവെന്നും പോലീസ് വ്യക്തമാക്കി. പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് കൂട്ടിച്ചേർത്തു.

Also Read: ഫാത്തിമ ലത്തീഫ്: ഇന്ന് സുദർശൻ പത്മനാഭനെ ചോദ്യം ചെയ്യും; വിഷയം പാർലമെൻ്റിൽ അവതരിപ്പിക്കാൻ പ്രതിപക്ഷം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്