ആപ്പ്ജില്ല

ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ

പരിശോധനക്കായി ശ്രീറാമിന്റെ രക്തം എടുക്കാൻ വൈകിയത് ഏറെ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. സെഷൻസ് കോടതിയിൽ വിചാരണ നടക്കേണ്ട കേസിലെ പ്രതിക്ക് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചതിനെ സർക്കാർ ഹൈക്കോടതിയിൽ എതിർക്കും.

Samayam Malayalam 7 Aug 2019, 1:00 pm
കൊച്ചി: ശ്രീറാം വെങ്കിട്ടരാമന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലാണ് ശ്രീറാമിന് ഇന്നലെ ജാമ്യം ലഭിച്ചത്. ഇന്ന് തന്നെ ഹർജി പരിഗണിക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. ശ്രീറാമിനെ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്യുന്ന കാര്യത്തിൽ ഇന്ന് മെഡിക്കൽ ബോർഡ് തീരുമാനമെടുക്കും. ജാമ്യം ലഭിച്ചതിനാൽ ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയേക്കുമെന്ന് സൂചനയുണ്ട്.
Samayam Malayalam Sriram


അപകടം നടന്ന് ഒമ്പത് മണിക്കൂറുകൾക്ക് ശേഷമാണ് ശ്രീറാമിന്റെ രക്തം പരിശോധനക്കായി എടുത്തത്. ഏറെ വൈകിയതിനാൽ, പരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താൻ കഴിഞ്ഞില്ല. രക്തത്തിൽ മദ്യത്തിന്റെ അംശം ഇല്ലെന്ന നിർണായക തെളിവ് പുറത്തവന്നതാണ് ശ്രീറാമിന് ജാമ്യം കിട്ടാൻ സഹായകമായത്. സർക്കാർ നൽകിയ ഹർജി ഇന്ന് ഉച്ചക്ക് ശേഷം ഹൈക്കോടതി പരിഗണിക്കും.

ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

ശ്രീറാമിന് മജിസ്‌ട്രേറ്റ് അനുവദിച്ച ജാമ്യം നിലനിൽക്കില്ലെന്നാണ് സർക്കാർ വാദം. മജിസ്‌ട്രേറ്റ് കോടതിയാണ് ഇന്നലെ ജാമ്യം അനുവദിച്ചത്. എന്നാൽ, സെഷൻസ് കോടതിയിൽ വിചാരണ നടക്കേണ്ട കേസിൽ മജിസ്‌ട്രേറ്റ് കോടതിക്ക് ജാമ്യം നൽകാൻ കഴിയില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ വാദിക്കും. ഇന്ന് ചേരുന്ന മെഡിക്കൽ ബോർഡ് കഴിഞ്ഞ ദിവസങ്ങളിൽ ശ്രീറാമിന് ലഭിച്ച ചികിത്സകൾ വിലയിരുത്തും. ശ്രീറാമിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. കൂടാതെ, ശ്രീറാമിനെ കസ്റ്റഡിയിൽ വേണമെന്ന പോലീസിന്റെ വാദവും കോടതി ഇന്നലെ അംഗീകരിച്ചില്ല.

ശ്രീറാം മദ്യപിച്ചിരുന്നു; കാര്‍ അമിത വേഗതയില്‍: വഫയുടെ മൊഴി നിര്‍ണായകം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്