ആപ്പ്ജില്ല

തിരുവനന്തപുരത്ത് 20 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു

ജോർജ് കുട്ടിയെ കുറിച്ച് തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.അനിൽകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ് നടന്നത്. ജോർജ് കുട്ടി കാറിന്റെ ഡിക്കിയുടെ ഉള്ളിൽ പ്രത്യേകമായി നിർമിച്ച അറയിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.

Samayam Malayalam 22 Jun 2019, 6:12 pm
തിരുവനന്തപുരം: ഇരുപത് കോടി രൂപയുടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കോട്ടയം സ്വദേശി ജോർജ് കുട്ടിയാണ് പിടിയിലായത്. ജി കെ എന്ന അപരനാമത്തിലാണ് ജോർജ് കുട്ടി അറിയപ്പെട്ടിരുന്നത്.
Samayam Malayalam arrest


കോവളം വാഴക്കുളം ജങ്ഷന് സമീപത്ത് വെച്ചാണ് ഇയാൾ അറസ്റ്റിലായത്. ബംഗലൂരുവിൽ സ്ഥിരതാമസമാക്കിയ ജോർജ് കുട്ടി നേരത്തെയും സമാന കേസുകളിൽ പ്രതിയാണ്. ഇയാളുടെ ഫോൺ, വാട്സ്ആപ് സന്ദേശങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.

ജോർജ് കുട്ടിയെ കുറിച്ച് തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.അനിൽകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ് നടന്നത്. ജോർജ് കുട്ടി കാറിന്റെ ഡിക്കിയുടെ ഉള്ളിൽ പ്രത്യേകമായി നിർമിച്ച അറയിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. 20 കിലോ ഹാഷിഷ് ഓയിൽ, രണ്ടര കിലോ കഞ്ചാവ് , 250 ഗ്രാം ചരസ് എന്നിവയാണ് പിടിച്ചെടുത്തത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്