ആപ്പ്ജില്ല

കാറിൽ ലിഫ്റ്റ് നൽകി, ഫാമിലും ഹോട്ടലിലും എത്തിച്ച് കൂട്ടബലാത്സംഗം; ഏഴുപേർ പിടിയിൽ

മൂന്ന് മക്കളുടെ അമ്മയായ യുവതിയെയാണ് ഏഴുപേർ ചേർന്ന് ബലാത്സംഗത്തിനിരയാക്കിയത്.

Samayam Malayalam 21 Aug 2020, 4:05 pm
ഷിംല: 32 കാരിയെ ഏഴുപേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു. ഹിമാചൽ പ്രദേശിലെ കാംഗ്രയിലാണ് സംഭവം. വാഹനത്തിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്താണ് യുവതിയെ കാറിൽ കയറ്റിയത്. തുടർന്ന് ഫാമിലും ഹോട്ടിലിലും എത്തിച്ച് യുവതിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. യുവതിയുടെ പരാതിയെത്തുടർന്ന് ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് സംഭവം.
Samayam Malayalam himachal pradesh woman gang raped by 7 men in kangra farm
കാറിൽ ലിഫ്റ്റ് നൽകി, ഫാമിലും ഹോട്ടലിലും എത്തിച്ച് കൂട്ടബലാത്സംഗം; ഏഴുപേർ പിടിയിൽ


Also Read: 13 കൊലപാതകങ്ങൾ, 50 ബലാത്സംഗങ്ങൾ; വീൽചെയറിലായ കൊടുംകുറ്റവാളിക്ക് 74-ാം വയസ്സിൽ ജീവപര്യന്തം

ബസ് കാത്തു നിൽക്കുയായിരുന്ന യുവതിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാഹനത്തിൽ കയറ്റുകയും കോഴി ഫാമിൽ എത്തിച്ച ശേഷം ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടർന്ന് മക്ലിയോഡ് ഗഞ്ചിലെ ഹോട്ടലിൽ എത്തിച്ചും പീഡനത്തിനിരയാക്കി. സംഭവത്തിൽ ഹോട്ടൽ ഉടമയേയും പോലീസ് അറസ്റ്റ് ചെയ്തു.

Also Read: 'കരച്ചില്‍ പുറത്തു കേള്‍ക്കാതിരിക്കാന്‍ അമ്മ വായ് പൊത്തിപിടിച്ചു'; പരിയാരം പീഡനത്തില്‍ ഞെട്ടിക്കുന്ന മൊഴി പുറത്ത്

യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതായി പോലീസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. മൂന്ന് കുട്ടികളുടെ അമ്മയാണ് യുവതി. അഞ്ച് വർഷമായി ഭർത്താവിൽ നിന്നും വേർപിരിഞ്ഞ് കഴിയുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്