ചെന്നൈ: ടിവി ചാനൽ മാറ്റുന്നതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ ഭാര്യയെ ഭർത്താവ് കുത്തി. മത്സ്യത്തൊഴിലാളിയായ വീരൻ (50) ആണ് ഉഷ (47) യെ കുത്തിയത്. ചെന്നൈയിലെ ട്രിപ്ലിക്കേനിലാണ് സംഭവം നടന്നത്. ഉഷയുടെ ശരീരത്തിൽ മൂന്ന് തവണ വീരൻ കുത്തി. നെഞ്ചിലും കഴുത്തിലും വയറിലും കുത്ത് കൊണ്ട് പരിക്കേറ്റു. ഇരുവരും ഒന്നിച്ച് പഴയ സിനിമാ പാട്ടുകൾ കാണുന്നതിനിടെ ഉഷ ചാനൽ മട്ടൻ ആവശ്യപ്പെട്ടതാണ് വീരനെ പ്രകോപിപ്പിച്ചത്.
വീരൻ ഉഷയോട് തർക്കിച്ച ശേഷം തള്ളിയിട്ടു. വീഴ്ചയിൽ ഉഷക്ക് കാലിനും തലക്കും പരിക്കേറ്റു. തുടർന്നാണ് വീരൻ കത്തിയെടുത്ത് ഉഷയെ കുത്തിയത്. വീരനെതിരെ പോലീസ് കൊലപാതകശ്രമത്തിന് കേസെടുത്തു. ഉഷയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയെത്തിയ അയൽവാസികളാണ് അവരെ ആശുപത്രിയിൽ എത്തിച്ചത്.