ആപ്പ്ജില്ല

ബന്ധു ബലാത്സംഗം ചെയ്‌ത് തീകൊളുത്തി; പതിനെട്ടുകാരിയുടെ നില അതീവ ഗുരുതരമെന്ന് ഡോക്‌ടർമാർ

പതിനെട്ടുകാരിയായ പെൺകുട്ടി നേർക്കാണ് അതിക്രമം ഉണ്ടായത്. 90ശതമാനം പൊള്ളലേറ്റതിനാൽ ആരോഗ്യനില മോശമാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

Samayam Malayalam 14 Dec 2019, 10:41 pm

ഹൈലൈറ്റ്:

  • പെൺകുട്ടിയുടെ ആരോഗ്യനില മോശമെന്ന് ആശുപത്രി അധികൃതർ.
  • അന്വേഷണം ശക്തമാക്കുമെന്ന് പോലീസ്.
  • വീട്ടിൽ ആരുമില്ലാത്ത സമയത്താണ് പീഡനത്തിന് ഇരയായതെന്ന് പെൺകുട്ടി.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam rapedd
പെൺകുട്ടിയുടെ നില ഗുരുതരം (പ്രതീകാത്മക ചിത്രം)
ലഖ്‌നൗ: ഉത്തർപ്രദേശിൽ ബലാത്സംഗത്തിനിരയായി തീ കൊളുത്തപ്പെട്ട പെൺകുട്ടിയുടെ നില അതീവ ഗുരുതരം. കാൻപുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന പതിനെട്ടുകാരിയായ പെൺകുട്ടിക്ക് 90ശതമാനം പൊള്ളലുണ്ട്. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
Also Read: പൗരത്വ ഭേദഗതിയിൽ 'ആളിക്കത്തി' രാജ്യം; പോരാട്ടം പുതിയ തലത്തിലേക്ക്!

ഫത്തേപുർ ജില്ലയിലെ ഹുസൈൻഹജിലാണ് സംഭവം. ബലാത്സംഗം ചെയ്‌ത ശേഷം ബന്ധുവായ ഇരുപത്തിരണ്ടുകാരൻ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് വീട്ടിലെത്തിയ പ്രതി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി വ്യക്തമാക്കിയിട്ടുണ്ട്.

Also Read: അപമാനിക്കരുത്; സവർക്കർ ദൈവമാണ്; രാഹുലിനെതിരെ ശിവസേന

പെൺകുട്ടിയുടെ പിതാവിൻ്റെ പരാതിയിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. സമീപവാസി കൂടിയാണ് പ്രതി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുക.

Also Read: സന്തോഷ് ട്രോഫി മൽസരങ്ങൾ മാറ്റിവെച്ചു

അതേസമയം, പെൺകുട്ടിയും യുവാവും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും സംഭവസമയം യുവാവ് പുറത്തായിരുന്നുവെന്ന ആരോപണവും പ്രതിയുടെ വീട്ടുകാർ ഉന്നയിക്കുന്നുണ്ട്. ഉന്നാവിൽ ബലാത്സംഗത്തിന് ഇരയായ യുവതിയെ പ്രതികളെ തീ കൊളുത്തി കൊന്നത് ദിവസങ്ങൾക്ക് മുമ്പാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്