ആപ്പ്ജില്ല

വീട്ടിൽ കയറി ഭാര്യയെ കുത്തിക്കൊന്നു; ഇന്ത്യക്കാരന് ബ്രിട്ടനില്‍ ജീവപര്യന്തം

ഗുജറാത്ത് സ്വദേശിയായ ഭാവിനി പ്രവീൺ ആണ് കൊല്ലപ്പെട്ടത്. വേർപിരിഞ്ഞ് താമസിക്കുന്നതിനിടെ വീട്ടിൽ അതിക്രമിച്ച് കയറിയ ജിഗുകുമാർ സോർത്തി ഭാവിനിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു

Samayam Malayalam 18 Sept 2020, 8:34 pm
Samayam Malayalam പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ലണ്ടൻ: വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യക്കാരന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ലണ്ടൻ കോടതി. ഭാര്യ ഭാവിനി പ്രവീണിനെ(21) കൊലപ്പെടുത്തിയ ജിഗുകുമാർ സോർത്തിയെ(23) ആണ് കോടതി ശിക്ഷിച്ചത്. ഇരുവരും ഗുജറാത്ത് സ്വദേശികളാണ്.

Also Read: സ്വർണക്കടത്തിൽ ഖുറാനെ വലിച്ചിടേണ്ട; ലീഗ് ആ കെണിയിൽ വീഴില്ലെന്ന് കുഞ്ഞാലിക്കുട്ടി

ശിക്ഷ വിധിച്ച കോടതി കടുത്ത നിർദേശങ്ങളും മുൻപോട്ട് വെച്ചിട്ടുണ്ട്. 28 വർഷമെങ്കിലും ജിഗുകുമാർ ജയിലിൽ കഴിയേണ്ടി വരും. ഈ കാലയളവിൽ പ്രതിക്ക് പരോൾ പോലും ലഭ്യമാകില്ലെന്ന് ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

കഴിഞ്ഞ മാർച്ച് രണ്ടിനാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. ജിഗുകുമാറും ഭാവിനിയും വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. സംഭവദിവസം യുവതിയുടെ താമസസ്ഥലത്ത് എത്തിയ ജിഗുകുമാറുമായി ഭാവിനി തർക്കിച്ചു. വാക്കേറ്റം വഴക്കിലേക്ക് എത്തിയതോടെ യുവാവ് ഭാവിനിയെ കുത്തുകയായിരുന്നു. പലതവണ ഇയാൾ കുത്തിയെന്ന് പോലീസ് വ്യക്തമാക്കുന്നുണ്ട്. കൊലപാതകത്തിന് ശേഷം ജിഗുകുമാർ സ്‌പിന്നി ഹിൽ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.

Also Read: കാർ തടഞ്ഞ് ആക്രമണം; മധ്യപ്രദേശിൽ മലയാളിയെ കുത്തി പരിക്കേൽപ്പിച്ച് അക്രമികൾ പണം കവർന്നു

2017ലാണ് ജിഗുകുമാറും - ഭാവിനിയും തമ്മിലുള്ള വിവാഹം നടന്നത്. 2018ൽ ഭാവിനിയുടെ സഹായത്തിൽ വിസ സ്വന്തമാക്കി ജിഗുകുമാർ ബ്രിട്ടനിൽ എത്തുകയായിരുന്നു. കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല. ഇരുവരും തമ്മിൽ പ്രശ്‌നങ്ങൾ നിലനിന്നിരുന്നതായാണ് വിവരം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്