ആപ്പ്ജില്ല

പകരക്കാരനെ വച്ച് പരീക്ഷ എഴുതി, ജെഇഇ പരീക്ഷയിൽ 99.8 % മാര്‍ക്ക്; റാങ്കുകാരനും പിതാവും അറസ്റ്റിൽ

ഗുവാഹതി: അസാമിൽ ബിനാമിയെ ഉപയോഗിച്ച് പരീക്ഷ എഴുതിയ ജെഇഇ റാങ്കുകാരൻ അറസ്റ്റിൽ. ജോയിന്റ് എന്ററന്‍സ് പരീക്ഷ റാങ്കുകാരൻ, പിതാവ് മറ്റ് മൂന്ന് പേരുമാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.

പ്രതിക്ക് പരീക്ഷയിൽ 99.8 ശതമാനം മാര്‍ക്കാണ് പരീക്ഷയിൽ നേടിയത്. രാജ്യത്തെ പ്രമുഖ എന്‍ജിനിയറിങ്ങ് കോളേജുകളിലേക്കും ഐഐടികളിലേക്കും പ്രവേശനം ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നടക്കുന്നത്.

Samayam Malayalam 29 Oct 2020, 10:22 am
ഗുവാഹതി: അസാമിൽ ബിനാമിയെ ഉപയോഗിച്ച് പരീക്ഷ എഴുതിയ ജെഇഇ റാങ്കുകാരൻ അറസ്റ്റിൽ. ജോയിന്റ് എന്ററന്‍സ് പരീക്ഷ റാങ്കുകാരൻ, പിതാവ് മറ്റ് മൂന്ന് പേരുമാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.
Samayam Malayalam jee mains topper arrested for allegedly used proxy for exam
പകരക്കാരനെ വച്ച് പരീക്ഷ എഴുതി, ജെഇഇ പരീക്ഷയിൽ 99.8 % മാര്‍ക്ക്; റാങ്കുകാരനും പിതാവും അറസ്റ്റിൽ

പ്രതിക്ക് പരീക്ഷയിൽ 99.8 ശതമാനം മാര്‍ക്കാണ് പരീക്ഷയിൽ നേടിയത്. രാജ്യത്തെ പ്രമുഖ എന്‍ജിനിയറിങ്ങ് കോളേജുകളിലേക്കും ഐഐടികളിലേക്കും പ്രവേശനം ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നടക്കുന്നത്.

​പരീക്ഷാർത്ഥിയും പിതാവും അറസ്റ്റിൽ

പരീക്ഷാർത്ഥിയായ നീൽ നക്ഷത്ര ദാസ്, പിതാവ് ഡോ. ജ്യോതി‍ർമയി ദാസ്, പരീക്ഷാ കേന്ദ്രത്തിലെ ജീവനക്കാരായ ഹഹമേന്ദ്ര നാഥ് ശര്‍മ്മ, പ്രാൻജൽ കലിത, ഹിരിലാല്‍ പതാക് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ്.

ചിത്രം - പ്രതീകാത്മകം

എഫ്ഐആർ

അസമിലെ ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിനിന്റെ ടോപ്പറിനെതിരെ അസമിലെ അസറ പോലീസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തുവെന്നും, ഇയാള്‍ക്ക് വേണ്ടി പരീക്ഷയിൽ ഹാജരാകാൻ പകരക്കാരനെ ഉപയോഗിച്ചുവെന്നാരോപിച്ച് കേസ് അന്വേഷിച്ചുവെന്നും, ഇടനിലക്കാരനായി പ്രവർത്തിച്ച മറ്റൊരു ഏജൻസിയുടെ സഹായത്തോടെ പരീക്ഷാര്‍ത്ഥി ഒരു പകരക്കാരനെ ഉപയോഗിച്ചതായി കണ്ടെത്തുകയും ചെയ്തതായി എഫ്ഐആറിൽ വ്യക്തമാക്കുന്നു. എന്‍ഡിടിവിയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

സംഭവത്തിൽ ഗുവാഹത്തിയിലെ പരീക്ഷാ കേന്ദ്രത്തിലെ ജീവനക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും കൂടുതൽ ആളുകള്‍ക്കായുള്ള തെരച്ചിലിലാണ് തങ്ങളെന്നും പോലീസിനെ ഉദ്ധരിച്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് വലിയൊരു അഴിമതിയുടെ ഭാഗമാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫോണ്‍ കോളിന് പിന്നാലെ പരാതി

ജെഇഇ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കുന്നതിന് വേണ്ടി കൃത്രിമം കാണിച്ചതായുള്ള ഫോണ്‍ കോളുകളുടേയും വാട്സാപ്പ് സന്ദേശത്തിന്റെയും അടിസ്ഥാനത്തിൽ മിത്രദേശ് ശര്‍മ്മ എന്ന വ്യക്തിയാണ് പോലീസിൽ പരാതി നൽകിയത്.

ആകെ എത്തിയത് റോൾനമ്പര്‍ രേഖപ്പെടുത്തുന്നതിന്

ഉത്തരക്കടലാസിൽ പേരും റോൾനമ്പരും രേഖപ്പെടുത്തുന്നതിന് മാത്രമാണ് നീൽ പരീക്ഷാ കേന്ദ്രത്തിലേക്ക് എത്തിയത്. പിന്നീട് ആ ഉത്തരക്കടലാസിൽ മറ്റൊരാള്‍ പരീക്ഷ എഴുതുകയായിരുന്നു. പരീക്ഷയുടെ മേൽനോട്ടം വഹിക്കുന്നയാളും ഈ കബളിപ്പിക്കലിൽ കൂട്ടുനിന്നതായും പോലീസ് കൂട്ടിച്ചേര്‍ക്കുന്നു.

കേസിൽ അന്വേഷണം ശക്തമാക്കിയതായും. ഇതൊരു ഒറ്റപ്പെട്ട സംഭവമായി കാണാൻ സാധിക്കില്ലെന്നും പോലീസ് സൂചിപ്പിച്ചു. സംഭവത്തിന് പിന്നാലെ പരീക്ഷാ കേന്ദ്രം പൂട്ടുകയും ചെയ്തുവെന്ന് പോലീസ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്