ആപ്പ്ജില്ല

ആശ്രമത്തിൽ വച്ച് സന്യാസിനിയെ കൂട്ടബലാത്സംഗം ചെയ്തു

സന്യാസിമാരെ മറ്റൊരു മുറിയിലിട്ട് അടച്ചതിന് ശേഷമാണ് പീഡനമുണ്ടായത്. പ്രതിരോധിക്കുവാൻ ശ്രമിച്ച സന്യാസിനിയെ മർദ്ദിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.

Samayam Malayalam 9 Sept 2020, 11:14 am
റാഞ്ചി: ആശ്രമത്തില്‍ വച്ച് നാല് പേര്‍ ചേര്‍ന്ന് സന്യാസിനിയെ കൂട്ട ബലാത്സംഗം ചെയ്തു. ഝാര്‍ഖണ്ഡിലെ ഗോഡ്ഡ ജില്ലയിലെ പത്വാര ഗ്രാമത്തിൽ ഒരു ആശ്രമത്തിൽ വച്ചാണ് ഈ സംഭവമുണ്ടായിരിക്കുന്നത്. സംഭവത്തില്‍ പ്രതികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
Samayam Malayalam crime
പ്രതീകാത്മക ചിത്രം


Also Read : ഇന്ത്യയിൽ 24 മണിക്കൂറിനിടെ 90,000ത്തിനരികെ കൊവിഡ് കേസുകള്‍; 1,115 മരണം

തിങ്കളാഴ്ച രാത്രിയാണ് സംഭവം, പത്‌വാര ഗ്രാമത്തിലെ ആശ്രമത്തിലെക്ക് പ്രതികള്‍ നാലു പേരും ബലമായി പ്രവേശിക്കുകയും സന്യാസിമാരെ ഒരു മുറിയിൽ പൂട്ടിയിടുകയും 38 കാരിയായ സന്യാസിനിയെ കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. തനിക്ക് നേരെയുണ്ടായ ആക്രമണം പ്രതിരോധിക്കുവാന്‍ ശ്രമിച്ച ഒരു സാധുവിനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.

Also Read : Fact Check: കേരളത്തിൽ ഹിന്ദു യുവതി നേരിടുന്ന ലൈംഗീകാതിക്രമം എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോയുടെ സത്യമെന്ത്

പീഡനത്തിനിരയായ സന്യാസിനിയുടെ പരാതിയിൽ ചൊവ്വാഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. നാലാമത്തെ പ്രതിക്ക് വേണ്ടി പോലീസ് തെരച്ചിൽ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

Also Read : നാണക്കേട്: രാജ്യതലസ്ഥാനത്ത് 90കാരിയെ നിരവധി തവണ ബലാത്സംഗം ചെയ്തു

സന്യാസിനി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ഗോഡ്ഡ ബിജജെപി എംപി നിഷികാന്ത് ദുബെ ഹേമന്ത് സോറൻ സർക്കാരിനെതിരെ രംഗത്തുവന്നു. സംസ്ഥാനത്തെ ക്രമസമാധാനപാലനം തകര്‍ന്നിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഒരു ആശ്രമത്തിൽ ഒരു സാധ്വിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ക്രിമിനൽ ദീപക് റാണയ്ക്ക് പങ്കുണ്ടെന്ന് ദുബെ ട്വീറ്റ് ചെയ്തു.

തിങ്കളാഴ്ച തന്നെ ഡൽഹിയിൽ സമാനമായി ഞെട്ടിപ്പിക്കുന്ന മറ്റൊരു സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 90 കാരിയെ നിരവധി വട്ടം ബലാത്സംഗം ചെയ്തുവെന്നായിരുന്നു പരാതി ഉയര്‍ന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്