ആപ്പ്ജില്ല

കഴിക്കാൻ കുതിർത്ത അരി, പഞ്ചസാര വെള്ളം; മരിക്കുമ്പോൾ 20 കിലോ ഭാരം

മരണസമയത്ത് അസ്ഥികൂടം കണക്കെ മെലിഞ്ഞ അവസ്ഥയിലായിരുന്നു തുഷാര. വെറും 20 കിലോ തൂക്കമാണ് 27 വയസ്സുള്ള യുവതിയ്ക്ക് ഉണ്ടായിരുന്നത്. സ്ത്രീധനത്തിന്‍റെ കണക്ക് പറഞ്ഞ് ഭര്‍ത്താവും അമ്മായിയമ്മയും നിരന്തരം പട്ടിണിയ്ക്കിട്ടിരുന്ന തുഷാരയ്ക്ക് കുതിര്‍ത്ത അരിയും പഞ്ചസാര വെള്ളവുമായിരുന്നു ഭക്ഷണമായി നൽകിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

Samayam Malayalam 30 Mar 2019, 11:50 am

ഹൈലൈറ്റ്:

  • തുഷാര മരിച്ചത് ക്രൂരപീഢനത്തെ തുടര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
  • ഭര്‍ത്താവും അമ്മായിയമ്മയും റിമാൻഡിൽ
  • ഒരു വര്‍ഷത്തോളം മകളെ കാണാൻ അനുവദിച്ചില്ലെന്ന് അമ്മ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam thushara
സ്ത്രീധന പീഢനത്തിനൊടുവിൽ കരുനാഗപ്പള്ളിയിൽ മരിച്ച തുഷാര കടന്നുപോയത് ഭീകരമായ പീഢനപര്‍വ്വത്തിലൂടെ. ഭക്ഷണം നൽകാതെ ദിവസങ്ങളോളും പീഡിപ്പിച്ചതാണ് കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരൻ - വിജയലക്ഷ്മി ദമ്പതികളുടെ മകള്‍ തുഷാര (27) മരിക്കാൻ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ തെഞ്ഞു.
മരണസമയത്ത് അസ്ഥികൂടം കണക്കെ മെലിഞ്ഞ അവസ്ഥയിലായിരുന്നു തുഷാര. വെറും 20 കിലോ തൂക്കമാണ് 27 വയസ്സുള്ള യുവതിയ്ക്ക് ഉണ്ടായിരുന്നത്. സ്ത്രീധനത്തിന്‍റെ കണക്ക് പറഞ്ഞ് ഭര്‍ത്താവും അമ്മായിയമ്മയും നിരന്തരം പട്ടിണിയ്ക്കിട്ടിരുന്ന തുഷാരയ്ക്ക് കുതിര്‍ത്ത അരിയും പഞ്ചസാര വെള്ളവുമായിരുന്നു ഭക്ഷണമായി നൽകിയിരുന്നതെന്ന് പോലീസ് പറഞ്ഞു.ദിവസങ്ങളോളം നീണ്ട പീഢനത്തിനൊടുവിൽ ന്യുമോണിയ ബാധിച്ചായിരുന്നു തുഷാരയുടെ മരണം.

ഈ മാസം 21ന് അര്‍ധരാത്രിയിലാണ് തുഷാര മരണത്തിന് കീഴടങ്ങിയത്. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അമ്മായിയമ്മയായ ഗീതാ ലാൽ (55), മകൻ ചന്തുലാൽ (30) എന്നിവര്‍ ചേര്‍ന്നു നടത്തിയ ക്രൂരപീഢനത്തിന്‍റെ വിവരം പുറത്തറിയുന്നത്. ഇവരെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

ഒരു വര്‍ഷത്തോളമായി ഭര്‍ത്താവും അമ്മായിയമ്മയും മകളെ കാണാൻ തന്നെ അനുവദിച്ചിരുന്നില്ലെന്ന് തുഷാരയുടെ അമ്മ വിജയലക്ഷ്മി പറഞ്ഞു. മകളെ ഉപദ്രവിക്കുമെന്ന ഭയത്തിലാണ് പരാതി നല്‍കാതിരുന്നതെന്നും വിജയലക്ഷ്മി ഒരു മലയാളം വാര്‍ത്താചാനലിനോട് പറഞ്ഞു. ക്രൂരപീഢനത്തെ തുടര്‍ന്നാണ് തുഷാര മരിച്ചതെന്ന് പോലീസും സ്ഥിരീകരിക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്