ആപ്പ്ജില്ല

കാർ തടഞ്ഞ് ആക്രമണം; മധ്യപ്രദേശിൽ മലയാളിയെ കുത്തി പരിക്കേൽപ്പിച്ച് അക്രമികൾ പണം കവർന്നു

കാറിൽ സഞ്ചരിക്കുന്നതിനിടെ അക്രമികൾ കാർ തടഞ്ഞ് നിർത്തി ജോർജ് ജോസഫിനെതിരെ ആക്രമിക്കുകയായിരുന്നു. മധ്യപ്രദേശിലെ ഇൻഡോറിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

Samayam Malayalam 18 Sept 2020, 7:48 pm
ന്യൂഡൽഹി: മധ്യപ്രദേശിൽ മലയാളിയെ കുത്തി പരിക്കേൽപ്പിച്ച് പണം കവർന്നു. മലയാളിയായ ജോർജ് ജോസഫിന് നേർക്കാണ് ആക്രമണമുണ്ടായത്. മധ്യപ്രദേശിലെ ഇൻഡോറിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
Samayam Malayalam പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


Also Read: ഡൽഹിയിൽ 17കാരിയെ മൂന്നംഗ സംഘം ബലാത്സംഗം ചെയ്‌തു; പീഡനം കത്തിക്കാട്ടി ഭീഷണിപ്പെടുത്തി

ജോർജ് സഞ്ചരിച്ച കാർ ആളൊഴിഞ്ഞ സ്ഥലത്ത് തടഞ്ഞ് നിർത്തിയ സംഘം പണം ആവശ്യപ്പെടുകയും മർദ്ദിക്കുകയും ചെയ്‌തു. ഇതിനിടെയാണ് ജോർജിനെ കുത്തി പരിക്കേൽപ്പിച്ച് അക്രമികൾ പണവുമായി രക്ഷപ്പെട്ടു.

Also Read: നവജാത ശിശുവിന്റെ മൃതദേഹം അഞ്ച് ദിവസം മോര്‍ച്ചറിയിൽ മറന്നുവെച്ചു; ആരോപണവുമായി ആശുപത്രി അധികൃതരും പോലീസും

പരിക്കേറ്റ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്