ആപ്പ്ജില്ല

മകളുടെ ആത്മഹത്യയ്ക്ക് ഉത്തരവാദിയായ യുവാവിനെ പിതാവ് കുത്തികൊന്നു

മകളുടെ മരണത്തിന് ശേഷം 10 മാസത്തിന് ശേഷമാണ് ഇയാള്‍ യുവാവിനെ കൊലപ്പെടുത്തിയത്.

Samayam Malayalam 26 Jul 2020, 6:57 pm
മകളുടെ ആത്മഹത്യക്ക് ഉത്തരവാദിയായ യുവാവിനെ പെണ്‍കുട്ടിയുടെ പിതാവ് കുത്തികൊന്നു.17 തവണയാണ് പിതാവ് യുവാവിനെ കുത്തിയത്. മകളുടെ മരണത്തിന് ശേഷം 10 മാസത്തിന് ശേഷമാണ് ഇയാള്‍ യുവാവിനെ കൊലപ്പെടുത്തിയത്. ബെംഗളൂരുവിലെ ബാഗെപ്പള്ളിയിലെ യാഗവമുദ്ദലകാനെ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
Samayam Malayalam പ്രതീകാത്മക ചിത്രം


പ്രതി വെങ്കിടേശപ്പയാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതി പ്രദേശത്ത് ഒരു ചെറിയ ബിസിനസ്സ് നടത്തുകയാണ്. മകളുടെ ആത്മഹത്യക്ക് കാരണക്കാരനായ ഹരീഷ് എന്നയാളെ ആണ് ഇയാള്‍ കുത്തിയത്. ഹരീഷ് വെങ്കിടേശപ്പയുടെ മകളുമായി ഒരു വര്‍ഷത്തിലേറെയായി ചങ്ങാത്ത്ത്തിലായിരുന്നു. വെങ്കിടേശപ്പയുടെ മകൾ വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തത്. മകളുടെ മരണത്തിന് ഹരീഷാണ് ഉത്തരവാദിയെന്ന് വെങ്കിടേശപ്പ ആരോപിച്ചിരുന്നു.

Also Read: രാത്രി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കയറി അടിവസ്ത്രം കീറും; 26 കാരൻ അറസ്റ്റിൽ

വെള്ളിയാഴ്ച രാത്രി ഒൻപത് മണിക്ക് ഹരീഷ് ജോലി കഴിഞ്ഞ് തന്‍റെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഹരീഷിനെ റോഡില്‍ കാത്തിരുന്ന പ്രതി ഒരു കയർ കെട്ടി ബൈക്ക് തട്ടിയിട്ടു. തുടര്‍ന്ന് പിന്നില്‍ നിന്ന് എത്തി കത്തി കൊണ്ട് കുത്തി കൊല്ലുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്