ആപ്പ്ജില്ല

ബിഹാർ മുഖ്യമന്ത്രിയെ വധിക്കുന്നവർക്ക് വൻ തുക പ്രതിഫലം പ്രഖ്യാപിച്ച് വീഡിയോ; യുവാവ് അറസ്റ്റിൽ

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വധിക്കുന്നവർക്ക് 25 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച് സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Samayam Malayalam 1 Apr 2020, 12:12 pm
സസറാം: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വധിക്കുന്നവർക്ക് വൻ തുക പ്രതിഫലം പ്രഖ്യാപിച്ച് സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ച യുവാവ് അറസ്റ്റിൽ. ബിഹാറിലെ റോഹ്താസ് ജില്ലയിലെ ദോഡ സ്വദേശിയായ ധർമേന്ദ്ര കുമാർ പാണ്ഡെ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലുധിയാനയിൽ വച്ച് പഞ്ചാബ് പോലീസാണ് ധർമേന്ദ്ര കുമാറിനെ അറസ്റ്റ് ചെയ്തത്.
Samayam Malayalam Patna: Bihar Chief Minister Nitish Kumar addresses the media after party meeting...
നിതീഷ് കുമാർ - PTI


Also Read: കൊവിഡ് ബാധയെന്ന് അധികൃതരെ അറിയിച്ച യുവാവിനെ തല്ലിക്കൊന്നു

നിതീഷ് കുമാറിനെ വധിക്കുന്നവർക്ക് 25 ലക്ഷം രൂപയാണ് ധർമേന്ദ്ര വീഡിയോയിലൂടെ വാഗ്ദാനം ചെയ്തത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പലഭാഗത്തുനിന്നായി വിമർശനം ഉയരാൻ തുടങ്ങി. ഇതോടെ വീഡിയോ പങ്കുവച്ചയാൾക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വീഡിയോ പങ്കുവച്ച ലൊക്കേഷനും മൊബൈൽ നമ്പറും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ പ്രതി ലുധിയാനയിൽ ആണുള്ളതെന്ന് മനസ്സിലായി. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ധർമേന്ദ്രയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, പ്രതിയുടെ മാനസികനില മോശമാണെന്ന് പഞ്ചാബ് പോലീസ് കണ്ടെത്തിയതായി റോഹ്താസ് പോലീസ് സൂപ്രണ്ട് സത്യവീർ സിംഗ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്