ആപ്പ്ജില്ല

പതിമൂന്നുകാരിയെ ആറുമാസത്തോളം പീഡിപ്പിച്ചു; പുറത്തറിഞ്ഞത് കുട്ടി ഗർഭിണിയായപ്പോൾ; അമ്മാവൻ അറസ്റ്റിൽ

പെൺകുട്ടി അഞ്ച് മാസം ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

Samayam Malayalam 27 Nov 2020, 4:32 pm
ഹൈദരാബാദ്: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അമ്മാവൻ അറസ്റ്റിൽ. തെലങ്കാനയിലെ മഹ്ബൂബാബാദ് ജില്ലയിൽ നിന്നാണ് ഞെട്ടിക്കുന്ന വാർത്ത പുറത്ത് വന്നിരിക്കുന്നത്. ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ 35കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Samayam Malayalam rape
പ്രതീകാത്മക ചിത്രം


രാജ്യത്ത് കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ ഏർപ്പെടുത്തിയ മാർച്ച് 25 മുതൽ പെൺകുട്ടി വീട്ടിൽ തന്നെ കഴിയുകയാണ്. പ്രതിയും ഇതേ ഗ്രാമത്തിൽ താമസിക്കുന്ന ആളാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 5- 6 മാസമായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ.

Also Read : സ്‌കാനിങിനിടെ മദ്യലഹരിയിൽ ഡോക്‌ടർ ഗർഭിണിയുടെ വസ്‌ത്രം മാറ്റി ശരീരത്തിൽ സ്‌പർശിച്ചു; യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു

'പെൺകുട്ടിയുടെ രക്ഷിതാക്കൾ കുട്ടിയെ സമീപത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മകൾ അഞ്ചുമാസം ഗർഭിണിയാണെന്ന് അറിയുന്നത്. സബ് ഇൻസ്പെക്ടർ ജെ ശങ്കർ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Also Read: വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് വഴി സൗഹൃദം, സൗകാര്യ ചിത്രങ്ങൾ കരസ്ഥമാക്കി ബ്ലാക്ക് മെയിൽ; ഹണി ട്രാപ് സംഘം പിടിയിൽ

പ്രതിക്കെതിരെ പീഡനത്തിനും (ഐ പി സി 376) പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളുമാണ് ചുമത്തിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. സമാനമായ കേസ് കഴിഞ്ഞ മാസം നവി മുംബൈയിലും രജിസ്റ്റർ ചെയ്തിരുന്നു. 15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ആളെയാണ് അന്ന് അറസ്റ്റ് ചെയ്തത്. നാല് മാസത്തോളമായിരുന്നു ഈ കുട്ടി പീഡനത്തിനിരയായിരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്