ആപ്പ്ജില്ല

ട്രാക്ടറിലിരുന്ന് സെൽഫിയെടുക്കുന്നതിനിടെ യുവാവ് കിണറ്റിൽ വീണ് മരിച്ചു

ഓണാക്കിയ ട്രാക്ടറിലിരുന്ന് സെൽഫിയെടുക്കുകയായിരുന്നു യുവാവ്. 120 അടി ആഴമുള്ള കിണറ്റിലേക്കാണ് യുവാവും ട്രാക്ടറും വീണത്. പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തിയാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്.

Samayam Malayalam 15 May 2021, 10:09 pm

ഹൈലൈറ്റ്:

  • കിണറ്റിൽ 35 അടിയോളം വെള്ളമുണ്ടായിരുന്നു
  • നാല് മണിക്കൂറെടുത്താണ് മൃതദേഹം പുറത്തെടുത്തത്
  • കാറ്ററിങ് ജീവനക്കാരനായിരുന്നു യുവാവ്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam sajeev
മരണപ്പെട്ട സജീവ്
ചെന്നൈ: ട്രാക്ടറിലിരുന്ന് സെൽഫിയെടുക്കുന്നതിനിടെ യുവാവ് കിണറ്റിൽ വീണ് മരിച്ചു. ചെന്നൈ വാണിയമ്പാടിയിലെ ചിന്നമേട്ടൂരിൽ വെള്ളിയാഴ്ചയാണ് സംഭവം. കാറ്ററിങ് ജീവനക്കാരനായ സജീവ് കെ (20) അപകടത്തിൽ മരിച്ചത്.
വീടിനടുത്തുള്ള പാടത്ത് നിർത്തിയിട്ടിരുന്ന ട്രാക്ടറിലിരുന്ന് യുവാവ് സെൽഫിയെടുത്തിരുന്നു. ഈ ചിത്രം പ്രൊഫൈൽ പിക്ചറാക്കിയതോടെ സുഹൃത്തുക്കൾക്കിടയിൽ നിന്നും നല്ല പ്രതികരണം ലഭിച്ചു. ഇതോടെ കൂടുതൽ ചിത്രമെടുക്കാൻ എത്തിയതായിരുന്നു യുവാവ്.

ഓണാക്കിയ ട്രാക്ടറിലിരുന്നാണ് സജീവ് ചിത്രങ്ങൾ പകർത്തിയത്. ഇതിനിടെ പിന്നോട്ട് നീങ്ങിയ ട്രാക്ടർ 120 അടി ആഴമുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. കിണറ്റിൽ 35 അടിയോളം വെള്ളമുണ്ടായിരുന്നു. സംഭവം അറിഞ്ഞ കർഷകർ പോലീസിനെ വിവരമറിയിച്ചു.

കിണറ്റിലെ വെള്ളം വറ്റിച്ച് നാല് മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് സജീവിന്റെ മൃതദേഹവും ട്രാക്ടറും പുറത്തെടുത്തത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്