ആപ്പ്ജില്ല

ഹോട്ടൽ ജീവനക്കാരനെ മർദ്ദിച്ചതിന് പിടിയിലായത് കൊലപാതകക്കേസിലെ പ്രതി

ഹോട്ടലിൽ വഴക്കുണ്ടാക്കിയതിന് പിടിയിലായയാൾ കൊലപാതകക്കേസിലെ പ്രതി. പോലീസിൻെറ കണ്ണ് വെട്ടിച്ച് കഴിഞ്ഞിരുന്നയാളാണ് പിടിയിലായത്.

Samayam Malayalam 17 May 2020, 10:37 am
ഹുബ്ബള്ളി: ഹോട്ടലിൽ വഴക്കുണ്ടാക്കിയതിന് പിടിയിലായത് നവംബർ മുതൽ പോലീസിൻെറ കണ്ണ് വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന കൊലപാതക്കേസിലെ പ്രതി. വെള്ളിയാഴ്ച വൈകീട്ടാണ് ഹോട്ടൽ ജീവനക്കാരന് നേരെ തുപ്പുകയും മർദ്ദിക്കുകയും ചെയ്തതിന് സലീം ബല്ലാരി എന്നയാൾ കർണാടക പോലീസിൻെറ പിടിയിലായത്. കലബുർഗിയിൽ ഒരാളെ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞയാളാണ് പ്രതിയെന്ന് പോലീസ് പിന്നീടാണ് മനസ്സിലാക്കിയത്.
Samayam Malayalam കൊലക്കേസ് പ്രതി പോലീസ് പിടിയിൽ
കൊലക്കേസ് പ്രതി പോലീസ് പിടിയിൽ


മറ്റൊരു കേസിൽ പ്രതിയായിരുന്ന സലീം ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷമാണ് കൊലപാതകം നടത്തി കടന്നുകളഞ്ഞത്. നവംബറിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. കൊലപാതകത്തിന് ശേഷം ഇയാൾ പല ജോലികളും ചെയ്ത് നേക്കർ നഗറിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് കസബപേട്ട് പോലീസ് പറഞ്ഞു.

Also Read: ഗുജറാത്തിൽ ഐഎഎസുകാരുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ സ്വന്തം നഗ്നചിത്രം ഷെയർ ചെയ്ത് ഉദ്യോഗസ്ഥൻ!

വെള്ളിയാഴ്ച വൈകീട്ട് ഭക്ഷണം കഴിക്കാനായി ഹോട്ടലിലേക്ക് പുറത്തിറങ്ങിയതായിരുന്നു സലീം. ലോക് ഡൗൺ ആയതിനാൽ ഏഴ് മണിക്ക് ശേഷം ഹോട്ടൽ പൂട്ടുകയാണെന്ന് ഹോട്ടൽ ജീവനക്കാരൻ അറിയിച്ചു. ഇതോടെയാണ് പ്രതി ഹോട്ടൽ ജീവനക്കാരനെ ഉപദ്രവിച്ചതെന്ന് പോലീസ് പറഞ്ഞു.

Also Read: പ്രതിരോധം, മുൻകരുതൽ... അതാണ് വിജയമന്ത്രം; ചൈനയുടെ ഈ അയൽരാജ്യം മഹാമാരിയെ ചെറുത്തത് ഇങ്ങനെ!

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്