ലൂധിയാന: അയൽക്കാരിയോടുള്ള വൺവേ പ്രണയത്തിനൊടുവിൽ യുവതിയുടെ രണ്ട് മക്കളെ കൊലപ്പെടുത്തി യുവാവ്. പഞ്ചാബിലെ ലുധിയാനയിലാണ് ക്രൂരസംഭവം നടന്നതെന്ന് ടൈംസ് നൗവാണ് റിപ്പോർട്ട് ചെയ്തത്. അയൽവക്കത്തെ ദമ്പതികളുടെ ആറും എട്ടും വയസുള്ള കുട്ടികളെ കഴുത്തറുത്താണ് യുവാവ് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു. ലുധിയാനയിലെ രാജീവ് ഗാന്ധി കോളനിയിലാണ് ശനിയാഴ്ചയാണ് സംഭവം നടന്നത്. മനീഷ് (6), രജ്നീഷ് (8) എന്നീ കുട്ടികളെയാണ് യുവാവ് കൊലപ്പെടുത്തിയത്. കുട്ടികളുടെ അമ്മ വീട്ടിൽ എന്തോ ജോലി ചെയ്യുന്ന സമയത്തായിരുന്നു ആക്രമണം. രണ്ട് കുട്ടികളെയും ഇയാൾ മൂർച്ചയുള്ള ആയുധം കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോർട്ട്.
Also Read : 'എന്നെ മന്ത്രിയാക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല'; 'അത്തരം കളികൾ വച്ചുപൊറുപ്പിക്കുന്ന പാർട്ടിയല്ല'
കുട്ടികളെ കൊലപ്പെടുത്തിയതിന് പിന്നാലെ യുവാവ് തൂങ്ങി മരിക്കുകയായിരുന്നു. 'മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് അയാൾ കുട്ടികളെ കൊലപ്പെടുത്തിയത്. സ്വയം മുറിവേൽപ്പിച്ചതിന് പിന്നാലെ അയാൾ തൂങ്ങി മരിക്കുകയായിരുന്നു. അക്രമത്തിന് പിന്നാലെ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടികൾ മരിച്ചിരുന്നു' പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
Also Read : ചെന്നിത്തലക്കെതിരെ ആരാകും സ്ഥാനാർഥി? മണ്ഡലത്തിൽ എൽഡിഎഫിന് പ്രതീക്ഷയേകുന്ന ഘടകങ്ങൾ ഇവ
കേസ് അന്വേഷണത്തിനിടെയാണ് യുവാവിന് കുട്ടികളുടെ അമ്മയോട് പ്രണയമാണെന്ന് വ്യക്തമാകുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കുട്ടികളുടെ അച്ഛൻ യുവാവിനെ മർദ്ദിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതിന് പിന്നാലെയാണ് കുട്ടികളെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തത്.