ആപ്പ്ജില്ല

അഞ്ചുവയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന് ആരോപിച്ച് യുവാവിനെ ജീവനോടെ തീകൊളുത്തി കൊന്നു

അസമിലെ ദിബ്രുഗഡിലെ റോഹ്‌മോറിയ ഏരിയയിലെ ധലജൻ ടീ എസ്റ്റേറ്റിലാണ് അഞ്ച് വയസുകാരിയെ കഴുത്തറുത്ത് കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

Samayam Malayalam 13 Mar 2022, 4:49 pm

ഹൈലൈറ്റ്:

  • പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൊല്ലപ്പെട്ടു.
  • അസമിൽ യുവാവിനെ ജനക്കൂട്ടം തീകൊളുത്തി കൊന്നു.
  • പ്രദേശത്ത് ശക്തമായ സുരക്ഷയൊരുക്കിയതായി പോലീസ്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam പ്രതീകാത്‌മക ചിത്രം. Photo: TOI
പ്രതീകാത്‌മക ചിത്രം. Photo: TOI
ഗുവാഹത്തി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് അസമിൽ ജനക്കൂട്ടം യുവാവിനെ ജീവനോടെ തീകൊളുത്തി കൊന്നു. 35 കാരനായ സുനിൽ തന്തി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. അസമിലെ ദിബ്രുഗഢിൽ ശനിയാഴ്ചയാണ് സംഭവം. യുവാവിൻ്റെ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
'ഷോർട്ട്സ് ധരിച്ച് കറങ്ങിനടക്കുന്നു'; യുവതികളെ വീട്ടിൽ കയറി മർദിച്ചു, ചെരിപ്പ് ഉപയോഗിച്ച് അടിച്ചു
ദിബ്രുഗഡിലെ റോഹ്‌മോറിയ ഏരിയയിലെ ധലജൻ ടീ എസ്റ്റേറ്റിലാണ് അഞ്ച് വയസുകാരിയെ കഴുത്തറുത്ത് കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ കൊലപാതകത്തിന് പിന്നിൽ സുനിൽ തന്തിയാണെന്ന് ആരോപിച്ച ഒരു കൂട്ടമാളുകൾ യുവാവിനെ മർദ്ദിച്ചു. ഇതിനിടെ ഇവരിൽ നിന്നും രക്ഷപ്പെട്ട യുവാവിനെ പ്രതികൾ പിടികൂടി വീണ്ടും മർദിച്ച് അവശനാക്കിയ ശേഷം തീ കൊളുത്തുകയായിരുന്നു.

ഗ്രാമത്തിലെ വയലിൽ വെച്ചാണ് യുവാവിനെ തീ കൊളുത്തി കൊലപ്പെടുത്തിയത്. രക്ഷപ്പെട്ട യുവാവിനെ ആറ് കിലോമീറ്റർ പിന്തുടർന്നാണ് പ്രതികൾ പിടികൂടിയത്. വടി ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് യുവാവിനെ മർദിച്ചത്. പ്രദേശത്ത് സംഘർഷ സാധ്യത നിലവിലുള്ളതിനാൽ സിആര്‍പിഎഫിനെ വിന്യസിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ദിബ്രുഗഡ് പോലീസ് സൂപ്രണ്ട് ശ്വേതാങ്ക് മിശ്ര ഉൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

വിവാഹം കഴിക്കാമെന്നു പറഞ്ഞു, യുവതി സമ്മതിച്ചില്ല: 19കാരിയെ കാമുകൻ കുത്തിക്കൊന്നു
കുട്ടിയുടെ കൊലപാതകത്തിൽ രോഷാകുലരായ ജനക്കൂട്ടം യുവാവിനെ ആക്രമിക്കുകയും വടി ഉപയോഗിച്ച് മർദിക്കുകയുമായിരുന്നുവെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മർദിച്ച് അവശനാക്കിയ ശേഷം വയലിൽ വെച്ച് തീകൊളുത്തുകയും ചെയ്തുവെന്ന് പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട കുട്ടിയുടെയും യുവാവിൻ്റെ മൃതദേഹങ്ങള്‍ പോസ്റ്റ് മോർട്ടത്തിനയച്ചതായി പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട സുനിൽ തന്തിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്