ആപ്പ്ജില്ല

ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് അയൽവാസിയെ കുത്തി കൊലപ്പെടുത്തി

ഭാര്യയോട് മോശമായി പെരുമാറിയതിന് പ്രതിയെ മർദ്ദിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Samayam Malayalam 2 Sept 2020, 1:22 pm
ന്യൂഡൽഹി: ഭാര്യയോട് മോശമായി പെരുമാറിയത് എതിർത്തതിന് അയൽവാസിയെ കുത്തി കൊലപ്പെടുത്തി. ഛത്തർപൂർ മെട്രോ സ്റ്റേഷനു സമീപമുള്ള കോളനിയിലാണ് സംഭവം. സാഗർ എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതി സുന്ദറിനെ പോലീസ് അറസ്റ്റ് ചെയ്തു.
Samayam Malayalam death
പ്രതീകാത്മക ചിത്രം


Also Read: ഗേ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടു; കൂടിക്കാഴ്ചയ്ക്കെത്തിയ യുവാവിനെ കൊള്ളയടിച്ചു

സംഭവത്തിന് മുമ്പ് ഭാര്യയോട് മോശമായി പെരുമാറിയത് സാഗർ ചോദ്യം ചെയ്യുകയും പ്രതി സുന്ദറിനെ മർദ്ദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് പ്രതി സാഗറിനെ കുത്തിയത് എന്ന് പോലീസ് പറഞ്ഞു. ഇരുവരും തർക്കമുണ്ടായതിന്റെ മൂന്നാം ദിവസമാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു.

Also Read: എട്ട് വയസുകാരിയെ ഏഴ് കൗമാരക്കാർ ചേർന്ന് പീഡിപ്പിച്ചു; ആറുപേർ പിടിയിൽ

സാഗറിന്റെ കഴുത്തിലാണ് കുത്തേറ്റത്. തിങ്കളാഴ്ച രാത്രി മദ്യപിച്ചെത്തിയ പ്രതി സുന്ദറും കൊല്ലപ്പെട്ട സാഗറും തമ്മിൽ വാക്കുതർക്കം ഉണ്ടായി. വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്