ആപ്പ്ജില്ല

ഫേസ്ബുക്ക് ലൈവിൽ ആരോപണങ്ങളുമായി യുവാവ്; 38കാരനെ പെരുവഴിയിലൂടെ നഗ്നനായി നടത്തിച്ചു: വീഡിയോ

ക്രിക്കറ്റ് വാതുവെയ്പ്പും അനധികൃത മദ്യവിൽപനയും നടത്തുന്നുവെന്ന് ആരോപിച്ച് ഫേസ്ബുക്ക് ലൈവ് നടത്തിയ 38കാരനെയാണ് ചിലര്‍ പൊതുവഴിയിലൂടെ നഗ്നനായി നടത്തിച്ചത്.

Samayam Malayalam 2 Dec 2020, 2:05 pm
രാജ്കോട്ട്: ഫേസ്ബുക്ക് ലൈവ് ചെയ്തതിൻ്റെ പേരിൽ ഗുജറാത്തിൽ യുവാവിനെ നഗ്നനായി നടത്തിച്ചതായി റിപ്പോര്‍ട്ട്. ഉത്തരേന്ത്യയിൽ ശൈത്യം കടുക്കുന്നതിനിടെ ചൊവ്വാഴ്ച രാവിലെയായിരുന്നു രണ്ട് പേര്‍ ചേര്‍ന്ന് 38കാരനെ മര്‍ദ്ദിച്ചതും മുക്കാൽ മണിക്കൂറോളം പെരുവഴിയിലൂടെ നടത്തിച്ചതും.
Samayam Malayalam naked parade
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ നിന്ന് Photo: The Times of India


38കാരനായ ചന്ദു രുദാച് എന്ന യുവാവിനാണ് അധിക്ഷേപം നേരിടേണ്ടി വന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. പ്രദേശത്തെ ചിലര്‍ അനധികൃത മദ്യക്കച്ചവടം നടത്തുന്നുണ്ടെന്നും ക്രിക്കറ്റ് വാതുവെയ്പ്പ് നടത്തുന്നുണ്ടെന്നും ഇയാള്‍ നേരത്തെ ഫേസ്ബുക്ക് ലൈവിൽ ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ഞായറാഴ്ച ദേവഭൂമി ദ്വാരകയിലെ ഖംഭാലിയ സ്വദേശിയായ രുദാചിനെ ഒരു സിനിമാ തീയേറ്ററിനു സമീപത്തു നിന്ന് ഒരു സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു.കാറിൽ വെച്ച് സംഘം ഇയാളെ മര്‍ദ്ദിച്ചെന്നും മൊബൈൽ ഫോൺ നശിപ്പിച്ചെന്നുമാണ് ആരോപണം. തുടര്‍ന്ന് വസ്ത്രങ്ങള്‍ അഴിച്ചു മാറ്റിയ ശേഷം ജോധ്പൂര്‍ നാകയ്ക്ക് സമീപം നഗ്നനായി പൊതുവഴിയിലൂടെ നടത്തിക്കുകയായിരുന്നു.

Also Read: ചരിത്രത്തിലാദ്യം; ധനമന്ത്രിയ്ക്കെതിരൊയ അവകാശലംഘന പരാതി സ്പീക്കര്‍ എത്തിക്സ് കമ്മിറ്റിയ്ക്ക് വിട്ടു

മൂന്ന് പ്രതികളുടെ അകമ്പടിയോടെയായിരുന്നു യുവാവിനെ 45 മിനിട്ടോളം റോഡിലൂടെ നടത്തിച്ചത്. തിരക്കേറിയ മാര്‍ക്കറ്റ് റോഡിൽ വെച്ച് ഇവര്‍ യുവാവിനെ ഇടയ്ക്ക് മര്‍ദ്ദിക്കുന്നുമുണ്ടായിരുന്നു. തുടര്‍ന്ന് യുവാവിനെ സംഘം പോലീസ് സ്റ്റേഷനു മുന്നിൽ ഉപേക്ഷിച്ച ശേഷം കടന്നുകളയുകയായിരുന്നു.

Also Read: 'അണലി പ്രസവിച്ചു, കുഞ്ഞിനെ തിന്നാൻ മൂർഖനെ വേണം...ഉത്രയുടെ കേസ് സർപ്പദോഷമായി അവസാനിക്കും' ; സൂരജ് പറഞ്ഞത് ഇങ്ങനെയെന്ന് സുരേഷ്

യുവാവിനെ സംഘം തട്ടിക്കൊണ്ടു പോയതായി വിവരം ലഭിച്ച പോലീസ് നേരത്തെ അന്വേഷണം തുടങ്ങിയിരുന്നു. സംഭവത്തിനു പിന്നാല പ്രതികളായ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവാവിനെ തട്ടിക്കൊണ്ടു പോയ കാറും കണ്ടുകെട്ടിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്