ആപ്പ്ജില്ല

ചിക്കന്റെ വിലയെച്ചൊല്ലി തർക്കം; സഹോദരങ്ങൾ ചേർന്ന് യുവാവിനെ കുത്തിക്കൊന്നു

മാർക്കറ്റിൽനിന്ന് ലഭിക്കുന്നതിനെക്കാളും ഉയർന്ന വിലക്കാണ് ഷിറാസ് ചിക്കൻ വിൽക്കുന്നതെന്ന് പ്രതികള്‍ ആരോപിച്ചു. തർക്കംമൂത്തതോടെ നാല് പേരും ചേർന്ന് ഷിറാസിനെ കത്തിയും ഇരുമ്പുദണ്ഡും ഉപയോ​ഗിച്ച് ആക്രമിക്കുകയായിരുന്നു. ​ഗുരുതരമായി പരിക്കറ്റ ഷിറാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

Samayam Malayalam 30 Apr 2020, 10:38 am
ഡൽഹി: ചിക്കന്റെ വിലയെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സഹോദരങ്ങൾ ചേർന്ന് യുവാവിനെ കുത്തിക്കൊന്നു. പശ്ചിമ ബംഗാളിലെ മദിനാപൂർ സ്വദേശിയായ ഷിറാസ് (35) ആണ് കൊല്ലപ്പെട്ടത്. കേസിൽ നാല് സഹോദരങ്ങൾക്കെതിരെ പോലീസ് കേസെടുത്തു. ഡൽഹിയിലെ ജഹാംഗീർപുരിയിൽ ബുധനാഴ്ചയായിരുന്നു സംഭവം.
Samayam Malayalam man stabbed to death by brothers over chicken price in delhi
ചിക്കന്റെ വിലയെച്ചൊല്ലി തർക്കം; സഹോദരങ്ങൾ ചേർന്ന് യുവാവിനെ കുത്തിക്കൊന്നു


മദിനാപൂരിൽ മീൻ വിൽപ്പന നടത്തിവരികയായിരുന്ന ഷിറാസ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജഹാംഗീർപുരിയിലെ ചന്തയിൽ കോഴിക്കച്ചവടത്തിനായി എത്തിയത്. എന്നാൽ ലോക്ക് ഡൗൺ കർശനമാക്കിയതോടെ മാർക്കറ്റിൽ കോഴിക്കച്ചവടത്തിന് പോകാൻ കഴിയാതെയായി. ഇതോടെ താമസ്ഥലത്തിനടുത്ത് ഉന്തുവണ്ടിയിൽ ഷിറാസ് കോഴിക്കച്ചവടം ആരംഭിച്ചു. സംഭവം നടന്നദിവസം ഉച്ചയോടെ കേസിലെ മുഖ്യപ്രതികളിലൊരാളായ ഷാ ആലം ചിക്കൻ വാങ്ങിക്കാനായി ഷിറാസിന്റെ പക്കലെത്തി.

Also Read: കൊവിഡ്-19: ചികിത്സയിലായിരുന്ന 45 ദിവസം പ്രായമുള്ള കുഞ്ഞ് രോഗമുക്തിനേടി ആശുപത്രിവിട്ടു

ഇവിടെവച്ച് പ്രതിയും ഷിറാസും തമ്മിൽ ചിക്കന്റെ വിലയെച്ചൊല്ലി തർക്കത്തിലായി. മാർക്കറ്റിൽനിന്ന് ലഭിക്കുന്നതിനെക്കാളും ഉയർന്ന വിലക്കാണ് ഷിറാസ് ചിക്കൻ വിൽക്കുന്നതെന്ന് പ്രതി ആരോപിച്ചു. തർക്കംമൂത്തതോടെ ഷാ ആലം തന്റെ മൂന്ന് സഹോദരങ്ങളെ സംഭവസ്ഥലത്തേക്ക് വിളിപ്പിച്ചു. തുടർന്ന് പ്രതികൾ നാല് പേരും ചേർന്ന് ഷിറാസിനെ കത്തിയും ഇരുമ്പുദണ്ഡും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കറ്റ ഷിറാസിനെ മംഗോൾപുരിയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് നാല് സഹോദരങ്ങൾക്കെതിരെ കൊലക്കുറ്റം ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരം പേലീസ് കേസെടുത്തിട്ടുണ്ട്. കേസിൽ ഷാം ആലത്തെ സംഭവസ്ഥലത്തുവച്ചുതന്നെ പോലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ള മൂന്നുപേർ ഒളിവിലാണെന്നും ഇവർക്കായി തെരച്ചിൽ ആരംഭിച്ചതായും ഡിസിപി വിജയാന്ത ആര്യ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്