ആപ്പ്ജില്ല

മകനെ പോലെ കണ്ടു. ഒടുവില്‍ ജീവനെടുത്തു; വീട്ടമ്മയുടെ കൊലപാതകത്തില്‍ ബന്ധു

മുഹമ്മദ് ബിലാലില്‍ നിന്ന് ഇങ്ങനെയൊരു സമീപനം പ്രതീക്ഷിച്ചില്ലെന്നും എന്തുകൊണ്ടാണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ബന്ധു.

Samayam Malayalam 4 Jun 2020, 10:08 pm
ആലപ്പുഴ: കോട്ടയം താഴത്തങ്ങാടിയിലെ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് ബിലാലിനെ സാലിയും ഷീബയും മകനെ പോലെയാണ് കണ്ടതെന്ന് സാലിയുടെ സഹോദരന്‍ അബ്ദുള്‍ സലാം. അവനെ സാമ്പത്തികമായും അല്ലാതെയും സാലി സഹായിച്ചിരുന്നതായി സഹോദരന്‍ പറഞ്ഞു.
Samayam Malayalam വീട്ടമ്മയുടെ കൊലപാതകം


Also Read: വിഗ്രഹങ്ങളില്‍ സ്പര്‍ശിക്കാന്‍ അനുവദിക്കില്ല; ആരാധനാലയങ്ങളില്‍ പ്രവേശിക്കാന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്രം

'അവന് ആഹാരം വരെ നല്‍കി. അവനില്‍ ഇങ്ങനെയൊരു സമീപനം പ്രതീക്ഷിച്ചില്ലെന്നും എന്തുകൊണ്ടാണ് സംഭവിച്ചതെന്ന് അറിയില്ലെന്നും' അദ്ദേഹം പറഞ്ഞു. അതേസമയം, സംഭവത്തില്‍ പ്രതി രക്ഷപ്പെട്ട കാര്‍ കണ്ടെത്തി. ദമ്പതിമാരുടെ വീട്ടില്‍ നിന്ന് മോഷ്ടിച്ച കാറാണ് ആലപ്പുഴ നഗരത്തില്‍ നിന്ന് കണ്ടെത്തിയത്. കാര്‍ ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.

Also Read: വിദ്വേഷം പരത്തുന്നെങ്കില്‍ അത് വ്യാമോഹം, കൊവിഡില്‍ നേടിയ ഖ്യാതി ആനയുടെ പേരില്‍ ഇല്ലാതാക്കാമെന്ന് കരുതേണ്ട

തിങ്കളാഴ്ചയാണ് ഷാനിമന്‍സിലില്‍ ഷീബ (60) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുഹമ്മദ് സാലി (65) ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൊലപാതകത്തില്‍ പ്രതിയായ മുഹമ്മദ് ബിലാലിനെ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്