ആപ്പ്ജില്ല

മലപ്പുറത്ത് പിഞ്ചുകുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തേഞ്ഞിപ്പാലത്തിന് സമീപം കോഹിനൂറിലാണ് അമ്മ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തു ‍ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ പോലീസ് ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്യും.

Samayam Malayalam 12 Oct 2019, 11:56 am

ഹൈലൈറ്റ്:

  • കൊല്ലപ്പെട്ടത് മൂന്നു മാസം പ്രായമുള്ള കുഞ്ഞ്
  • രക്തം വാര്‍ന്ന നിലയിൽ കണ്ടെത്തിയ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • പോലീസ് ആശുപത്രിയിലെത്തി യുവതിയെ അറസ്റ്റ് ചെയ്യും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam baby
മലപ്പുറം: മലപ്പുറം തേഞ്ഞിപ്പാലം കോഹിനൂരിൽ മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. കുട്ടിയെ കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊറയൂര്‍ ലുഖ്മാന്‍റെ ഭാര്യ അനീസയെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്നു പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു കുഞ്ഞിനെ കൊന്ന ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ലുഖ്മാന്‍റെയും അനീസയുടെയും മൂന്നാമത്തെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. സ്ഥലത്തെത്തി പരിശോധന നടത്തിയ ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലുളള സംഘം ആശുപത്രിയിലെത്തി യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തും. ഫോറൻസിക് വിദഗ്ധരും കൊല നടന്ന സ്ഥലത്ത് പരിശോധനയ്ക്കായി എത്തിയിട്ടുണ്ട്.

കുഞ്ഞിനെ കൊന്ന ശേഷം കൈയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു അനീസയുടെ ശ്രമം. കുടുംബവഴക്കിനെ തുടര്‍ന്ന് ഇവര്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു, രക്തം വാര്‍ന്ന് അബോധാവസ്ഥയിലായ അനീസയെ കണ്ട അയൽവാസികളാണ് പോലീസിൽ വിവരം അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാരുടെയും പോലീസിന്‍റെയും സഹായത്തോടെ യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്