മുംബൈ: വിവാഹ വാഗ്ദാനം നല്കി നിരവധിതവണ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി ടെലിവിഷൻ താരം. താരത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുംബൈ ഓഷിവാര സ്റ്റേഷനിലാണ് നടി പരാതി നല്‍കിയത്.
Also Read : രണ്ട് ടേം നിബന്ധന കർശനം, ഇരുപതിലേറെ പുതുമുഖങ്ങൾ; 14 ജില്ലയിലെയും സിപിഎം സാധ്യതാ പട്ടിക
"ഐപിസി 376 (2), (n), 406, 420, 504, 506, 323, 34 വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്." മുംബൈ പോലീസ് പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
Also Read : ജോസ് പക്ഷത്തിന് 10 സീറ്റ്? സീറ്റുകൾ വിട്ടുനല്‍കാൻ സിപിഎമ്മും സിപിഐയും, സാധ്യത
ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട വാർത്തയായതിനാൽ പരാതിക്കാരിയുടെ പേര് വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല.