ആപ്പ്ജില്ല

പ്രതിശ്രുത വരൻ വിവാഹത്തിന് ദിവസങ്ങൾ മുൻപ് ചുറ്റിക കൊണ്ട് അടിയേറ്റ് മരിച്ച നിലയിൽ

രാജീവിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അടിയേറ്റ് മരിച്ച നിലയിൽ രാജീവിന്റെ മൃതദേഹം കണ്ടെത്തിയത്.

Samayam Malayalam 1 Nov 2019, 6:59 pm
മുസഫർനഗർ: വിവാഹത്തിന് ദിവസങ്ങൾ മുൻപ് വരനെ തലക്ക് അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. 25 കാരനായ രാജീവ് എന്ന യുവാവിനെയാണ് തലക്ക് അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. നവംബർ 19 ന് രാജീവിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു.
Samayam Malayalam death


മുസാഫർനഗറിലെ ചപർ സ്വദേശിയായ രാജീവ് ചുറ്റിക കൊണ്ട് തലക്ക് അടിയേറ്റ് മരിച്ചുവെന്നാണ് പോലീസ് നിഗമനം. ഒക്ടോബർ 29ണ് രാജീവിനെ കാണാതായിരുന്നു. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതി അനുസരിച്ചാണ് പോലീസ് അന്വേഷണം ആരംഭിചത്.

അന്വേഷണത്തിനൊടുവിൽ രാജീവിനെ വീടിന് സമീപത്തുള്ള കൃഷിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആര്യകാന്ത് എന്ന വ്യക്തിയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി. സംഭവസ്ഥലത്ത് നിന്ന് രാജീവിനെ കൊലപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തു.

വീഡിയോ ദൃശ്യങ്ങളിൽ നിന്നാണ് ആര്യകാന്താണ് കൊല നടത്തിയതെന്ന് പോലീസ് കണ്ടെത്തിയത്. പ്രതിയെന്ന് വിശ്വസിക്കുന്ന ആര്യകാന്തിനായുള്ള തെരച്ചിൽ പോലീസ് ആരംഭിച്ചു. ആര്യകാന്ത് ഒളിവിലാണ്. കൊല നടത്താനുള്ള കാരണം എന്താണെന്ന് പൊലീസിന് ഇത് വരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്