പത്തനംതിട്ട: മദ്യപിച്ചെത്തിയ മരുമകന്റെ മര്‍ദ്ദനമേറ്റ വൃദ്ധന് ദാരുണാന്ത്യം. പത്തനംതിട്ട കുളനട കൈപ്പുഴ പരുത്തിക്കാലായില് മനോജ് നിവാസില്‍ താമസിക്കുന്ന കൃഷ്ണ് നായര്‍ (80) ആണ് മരിച്ചത്. സംഭവത്തില്‍ മരുമകന് മനോജ് കുമാറിനെ (44) പന്തളം പോലീസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച രാത്രി 10 മണിക്കാണ് സംഭവം നടന്നത്. ഇതിനുമുമ്പും മനോജ് മദ്യപിച്ചെത്തി ഭാര്യയെയും മക്കളെയും മര്‍ദ്ദിച്ചിരുന്നെന്ന് പോലീസ് പറഞ്ഞു.
പത്തനംതിട്ടയില്‍ മദ്യപിച്ചെത്തി മരുമകന് മര്‍ദ്ദിച്ചു; വൃദ്ധന് ദാരുണാന്ത്യം
മനോജ് നിരന്തരം മദ്യപിച്ചെത്തി ഭാര്യയെയും മക്കളെയും മര്‍ദ്ദിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു.
Samayam Malayalam 8 Mar 2020, 10:54 am