ആപ്പ്ജില്ല

തീയറ്ററിൽ പാർക്കിങ് ഫീസിനെ ചൊല്ലി തർക്കം: ഒരാൾ കൊല്ലപ്പെട്ടു

മർദ്ദനമേറ്റ് അവശനായ ഭരനിദ്രനെ തീയറ്റർ ജീവനക്കാർ തന്നെ ബൗറിങ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ ഭാരതിനഗർ പോലീസ് കേസെടുത്തു. അന്വേഷണത്തിനൊടുവിൽ അറസ്റ്റിലായ സെൽവരാജിന് മേൽ കൊലപാതകക്കേസ് ചുമത്തി.

Samayam Malayalam 11 May 2019, 11:19 am
ബെംഗലൂരു: സിനിമ തീയറ്ററിൽ പത്ത് രൂപ നൽകി വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഈസ്റ്റ് ബെംഗലൂരുവിലെ സെന്റ് ജോൺസ് റോഡിലുള്ള ലാവണ്യ തിയറ്ററിലാണ് സംഭവം നടന്നത്. ഇന്നലെ വൈകുന്നേരം ഓസ്റ്റിൻ ടൗൺ സ്വദേശി ഭരനിദ്രൻ എന്നയാളിനെയാണ് തീയറ്റർ ജീവനക്കാരനായ സെൽവരാജ് കൊലപ്പെടുത്തിയത്.
Samayam Malayalam death


ഭരനിദ്രൻ ബന്ധുക്കൾക്കൊപ്പം തമിഴ് സിനിമയായ കാഞ്ചന 3 കാണാൻ തീയറ്ററിൽ എത്തി. സെൽവരാജ് പാർക്കിങ് ഫീസായി 10 ഭരനിദ്രനോട് ആവശ്യപ്പെട്ടു. എന്നാൽ, പണം നൽകാൻ ഭരനിദ്രൻ തയ്യാറായില്ല. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി.
അല്പസമയത്തിന് ശേഷം സെൽവരാജ് സുഹൃത്തായ ശേഖറിനെ കൂട്ടികൊണ്ടു വന്ന് ഭരനിദ്രനെ ആക്രമിച്ചു.

പിന്നീട് ഭരനിദ്രനെ തീയേറ്ററിന് പുറത്തുകൊണ്ടുപോയും മർദ്ദിച്ചു. മർദ്ദനമേറ്റ് അവശനായ ഭരനിദ്രനെ തീയറ്റർ ജീവനക്കാർ തന്നെ ബൗറിങ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ ഭാരതിനഗർ പോലീസ് കേസെടുത്തു. അന്വേഷണത്തിനൊടുവിൽ അറസ്റ്റിലായ സെൽവരാജിന് മേൽ കൊലപാതകക്കേസ് ചുമത്തി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്