ആപ്പ്ജില്ല

പാലക്കാട്ടെ ശ്രുതിയുടേത് കൊലപാതകം; തീകൊളുത്തിയത് ഭർത്താവ്

ശ്രീജിത്തിന്‍റെ പരസ്ത്രീ ബന്ധം ശ്രുതി ചോദ്യംചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. പ്രതി കുറ്റം സമ്മതിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്

Samayam Malayalam 1 Aug 2021, 3:37 pm

ഹൈലൈറ്റ്:

  • ശ്രുതിയുടേത് കൊലപാതകം
  • തീകൊളുത്തിയത് ഭർത്താവ്
  • പ്രതി കുറ്റം സമ്മതിച്ചെന്ന് പോലീസ്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam kerala police
പ്രതീകാത്മക ചിത്രം. PHOTO: TNN
പാലക്കാട്: കിഴക്കേഞ്ചരി കാരപ്പാടത്ത് തീപ്പൊള്ളലേറ്റ് നിലയിൽ കണ്ടെത്തിയ ശ്രുതിയുടേത് കൊലപാതകമെന്ന് തെളിഞ്ഞു. ഭർത്താവ് ശ്രീജിത്ത് ശ്രുതിയെ തീകൊളുത്തി കൊല്ലുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശ്രീജിത്തിന്‍റെ പരസ്ത്രീ ബന്ധം ശ്രുതി ചോദ്യംചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
യുവതിയെ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധുക്കളുടെ പരാതിയിലായിരുന്നു പോലീസ് അന്വേഷണം നടത്തിയത്. പ്രതി കുറ്റം സമ്മതിച്ചെന്നാണ് പോലീസ് പറയുന്നത്.

Also Read : ജയിലിൽ നിന്നിറങ്ങിയ കാപ്പ കേസ് പ്രതിയെ തിരുവനന്തപുരത്ത് വെട്ടിക്കൊന്നു; സ്ഥിരം കുറ്റവാളിയെന്ന് പോലീസ്

ജൂണ്‍ 18നാണ് ശ്രുതിയെ ശ്രീജിത്തിന്‍റെ വീട്ടില്‍ പൊള്ളലേറ്റനിലയില്‍ കണ്ടെത്തുന്നത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ 22ന് മരണം സംഭവിക്കുകയായിരുന്നു. കൊലപാതകമാണെന്ന് തെളിയുന്നതിൽ ശ്രുതിയുടെ മക്കളുടെ മൊഴിയുൾപ്പെടെ നിർണായകമായെന്നാണ് റിപ്പോർട്ട്.

ശ്രീജിത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന വിവരം മരിക്കുന്നതിന് മുമ്പ് ശ്രുതി വെളിപ്പെടുത്തിയിരുന്നെന്ന് നേരത്തെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു. ശ്രീജിത്ത് മക്കളുടെ മുന്നിൽ വെച്ചാണ് ശ്രുതിയെ തീ കൊളുത്തിയതെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നതെന്നാണ് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് പറയുന്നത്.

Also Read : സഹോദരിയുടെ രണ്ട് കുട്ടികളെ കൊന്ന് മൃതദേഹം കാറിൽ സൂക്ഷിച്ച സ്ത്രീ അറസ്റ്റിൽ

മണ്ണെണ്ണ ഒഴിച്ചാണ് തീ കൊളുത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. തീകൊളുത്തിയതിനിടെ ശ്രീജിത്തിന്‍റെ കൈകള്‍ക്കും പൊള്ളലേറ്റിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്