ആപ്പ്ജില്ല

കോഴിപ്പോര് തടയാനെത്തിയ പോലീസുകാരൻ പോരുകോഴിയുടെ ആക്രമണത്തിൽ മരിച്ചു; മൂന്ന് പേർ അറസ്‌റ്റിൽ

ഫിലിപ്പിൻസിലെ വടക്കൻ സമാർ പ്രവശ്യയിലെ ഉദ്യോഗസ്ഥനായ ലെഫ്‌റ്റനൻ്റ് ക്രിസ്‌റ്റ്യൻ ബോലോക്ക് ആണ് പോരുകോഴിയുടെ ആക്രമണത്തിൽ മരിച്ചത്. കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം

Samayam Malayalam 29 Oct 2020, 7:16 pm
മനില: കോഴിപ്പോര് തടയാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥൻ പോരുകോഴിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഫിലിപ്പിൻസിലെ വടക്കൻ സമാർ പ്രവശ്യയിലെ ഉദ്യോഗസ്ഥനായ ലെഫ്‌റ്റനൻ്റ് ക്രിസ്‌ത്യൻ ബോലോക്ക് ആണ് രക്തം വാർന്ന് മരിച്ചത്.
Samayam Malayalam ചിത്രത്തിന് കടപ്പാട്. Photo: Wikipedia
ചിത്രത്തിന് കടപ്പാട്. Photo: Wikipedia


Also Read: ക്ഷയ രോഗി ആയ 21കാരി ഐസിയുവിനുള്ളിൽ പീഡനത്തിനിരയായി; ദുരനുഭവം പുറത്തറിയിച്ചത് കുറിപ്പിലൂടെ

കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ച പോലീസ് മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തു. കോഴിപ്പോരിൽ പങ്കെടുത്ത മറ്റ് പ്രതികൾ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. 7 പോരുകോഴികളെയും പന്തയത്തിനായി ഉപയോഗിച്ച പണവും പോലീസ് പിടിച്ചെടുത്തു.

പ്രദേശത്ത് അനധികൃതമായിട്ടാണ് കോഴിപ്പോര് നടന്നതെന്ന് പോലീസ് പറഞ്ഞു. വിവരറിഞ്ഞ് സ്ഥലത്ത് എത്തിയതോടെ നിരവധി പന്തയത്തിൽ പങ്കെടുത്ത നിരവധി പേർ ഓടിരക്ഷപ്പെട്ടു. ഇതിനിടെ പോരുകോഴിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ അതിൻ്റെ കാലിൽ ഘടിപ്പിച്ചിരുന്ന മൂർച്ചയേറിയ ബ്ലേഡ് ബോലോക്കിൻ്റെ കഴുത്തിൽ കൊള്ളുകയും ആഴത്തിൽ മുറിവേൽക്കുകയുമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

Also Read: 35 ബലാത്സംഗങ്ങൾ; നീലചിത്ര വ്യവസാരംഗത്തെ രാജാവ്; 67 കാരൻ റോൺ ജെർമിയുടെ പതനം

ബോലോക്കിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. രക്തക്കുഴൽ മുറിഞ്ഞ് പോയതാണ് മരണകാരണമായത്. നിയമവിധേയമായി കോഴിപ്പോര് നടത്താൻ ഫിലിപ്പീൻസിൽ അനുവാദമുണ്ടെങ്കിലും അനധികൃത കോഴിപ്പോര് പലയിടത്തും വ്യാപകമായതോടെ കഴിഞ്ഞ ഓഗസ്‌റ്റ് മുതൽ നിരോധം ഏർപ്പെടുത്തി. ഇതിന് പിന്നാലെ രഹസ്യ കേന്ദ്രങ്ങളിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലും കോഴിപ്പോര് തുടരുകയാണ്. ഈ സാഹചര്യത്തിലാണ് പോലീസ് നടപടി ശക്തമാക്കിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്